പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള വെ​ല്ലു​വി​ളി​യെ​ന്ന് സ്പീ​ക്ക​ർ
Saturday, December 14, 2019 5:20 PM IST
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണെ​ന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. ഇ​ന്ത്യ​യെ പ​റ്റി ഒ​രു ചു​ക്കും അ​റി​യാ​ത്ത​വ​രാ​ണ് നി​യ​മം ഉ​ണ്ടാ​ക്കി​യ​ത്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും സ്പീ​ക്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നു വെ​ള്ളി​യാ​ഴ്ച രാ​ഷ്ട്ര​പ​തി​യും അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ 2014 ഡി​സം​ബ​ര്‍ 31-നു​മു​ൻ​പ് പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ല​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ന്‍ എ​ന്നീ അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ ഹി​ന്ദു, സി​ഖ്, ബു​ദ്ധ, പാ​ഴ്സി, ജൈ​ന, ക്രി​സ്ത്യ​ന്‍ മ​ത​ക്കാ​ര്‍​ക്ക് പു​തി​യ നി​യ​മ​പ്ര​കാ​രം ഇ​ന്ത്യ​ന്‍ പൗ​ര​ത്വം ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.