പൗ​ര​ത്വ ബി​ല്ലി​ൽ പ്ര​തി​ഷേ​ധം; ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല അ​ട​ച്ചു
Saturday, December 14, 2019 5:49 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തി​യ ജാ​മി​യ മി​ല്ലി​യ ഇ​സ്ലാ​മി​യ സ​ർ​വ​ക​ലാ​ശാ​ല അ​ട​ച്ചു. ശീ​ത​കാ​ല അ​വ​ധി നേ​ര​ത്തേ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ഡി​സം​ബ​ർ 16 മു​ത​ൽ ജ​നു​വ​രി അ​ഞ്ച് വ​രെ​യാ​ണ് ശീ​ത​കാ​ല അ​വ​ധി.

സ‍​ർ​വ​ക​ലാ​ശാ​ല ഇ​തി​ന് മു​ൻ​പ് ന​ട​ത്തേ​ണ്ടി​യി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് മാ​ത്ര​മേ അ​റി​യി​ക്കൂ എ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.