മ​മ​ത​യ്ക്ക് പൗ​ര​ത്വ ബി​ൽ ത​ട​യാ​നാ​വി​ല്ല; ബം​ഗാ​ളി​ൽ ആ​ദ്യം ന​ട​പ്പാ​ക്കു​മെ​ന്ന് ബി​ജെ​പി
Saturday, December 14, 2019 6:05 PM IST
കോ​ൽ​ക്ക​ത്ത: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ ആ​ദ്യം ന​ട​പ്പാ​ക്കു​മെ​ന്ന് ബി​ജെ​പി. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​ക്ക് പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ ത​ട​യാ​നാ​വി​ല്ലെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ദി​ലീ​പ് ഘോ​ഷ് പ​റ​ഞ്ഞു.

പ​ശ്ചി​മ ബം​ഗാ​ളി​ൽ പൗ​ര​ത്വ ബി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മ​മ​ത വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി രം​ഗ​ത്തെ​ത്തി​യ​ത്. വോ​ട്ട് ബാ​ങ്ക് ന​ഷ്ട​മാ​കു​മോ എ​ന്ന ഭീ​തി​യാ​ണ് മ​മ​ത​യു​ടെ എ​തി​ര്‍​പ്പി​നു പി​ന്നി​ല്‍. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ​ക്കു​റി​ച്ചാ​ണ് മ​മ​ത​യു​ടെ ആ​ശ​ങ്ക​യെ​ന്നും ദി​ലീ​പ് ഘോ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ​താ​ണെ​ങ്കി​ൽ​പോ​ലും ഭേ​ദ​ഗ​തി നി​യ​മം ത​ങ്ങ​ൾ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മ​മ​ത പ​റ​ഞ്ഞി​രു​ന്നു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഇ​ന്ത്യ​യെ വി​ഭ​ജി​ക്കും. ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം സം​സ്ഥാ​ന​ത്തെ ഒ​രു വ്യ​ക്തി​ക്കു പോ​ലും രാ​ജ്യം വി​ടേ​ണ്ടി​വ​രി​ല്ലെ​ന്നും മ​മ​ത വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.