പൗ​ര​ത്വ ബി​ൽ പാ​സാ​യ​തോ​ടെ കോ​ൺ​ഗ്ര​സി​നു വ​യ​റു​വേ​ദ​ന; പ​രി​ഹ​സി​ച്ച് അ​മി​ത് ഷാ
Saturday, December 14, 2019 6:28 PM IST
ഗി​രി​ദി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ പാ​സാ​യ​തോ​ടെ കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്ക് വ​യ​റു​വേ​ദ​ന ആ​രം​ഭി​ച്ചെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സാ​ണ് പ്ര​ക്ഷോ​ഭം അ​ഴി​ച്ചു​വി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ജാ​ർ​ഖ​ണ്ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​മി​ത് ഷാ.

​ആ​സാം അ​ട​ക്ക​മു​ള്ള വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ സം​സ്‌​കാ​രം, ഭാ​ഷ, രാ​ഷ്ട്രീ​യാ​വ​കാ​ശ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ലൊ​ന്നും സ്പ​ര്‍​ശി​ക്കി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​ര്‍ അ​വ​യെ സം​ര​ക്ഷി​ക്കു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നു വെ​ള്ളി​യാ​ഴ്ച രാ​ഷ്ട്ര​പ​തി​യും അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ 2014 ഡി​സം​ബ​ര്‍ 31-നു​മു​ൻ​പ് പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ല​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ന്‍ എ​ന്നീ അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ ഹി​ന്ദു, സി​ഖ്, ബു​ദ്ധ, പാ​ഴ്സി, ജൈ​ന, ക്രി​സ്ത്യ​ന്‍ മ​ത​ക്കാ​ര്‍​ക്ക് പു​തി​യ നി​യ​മ​പ്ര​കാ​രം ഇ​ന്ത്യ​ന്‍ പൗ​ര​ത്വം ല​ഭി​ക്കും.

അ​തേ​സ​മ​യം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ന​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.