വി​ദ്യാ​ർ​ഥി​ക​ൾ ആ​ക്ര​മി​ച്ചു; പ​രാ​തി​യു​മാ​യി ജെ​എ​ൻ​യു വൈ​സ് ചാ​ൻ​സ​ല​ർ
Saturday, December 14, 2019 9:19 PM IST
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ ആ​ക്ര​മി​ച്ച​താ​യി ജെ​എ​ൻ​യു വൈ​സ് ചാ​ൻ​സ​ല​ർ ജ​ഗ​ദീ​ഷ് കു​മാ​ർ. കാ​ന്പ​സി​ൽ​വ​ച്ച് പ​തി​ന​ഞ്ചോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ അ​പ​മാ​നി​ക്കു​ക​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ജ​ഗ​ദീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

ഹോ​സ്റ്റ​ൽ ഫീ​സ് വ​ർ​ധി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ത​ന്‍റെ കാ​റി​നു നേ​രെ​യും വി​ദ്യാ​ർ​ഥി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ എ​ത്തി​യാ​ണ് ത​ന്നെ സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷി​ച്ച​തെ​ന്നും വി​സി പ​റ​ഞ്ഞു.

അ​തേ​സ​മ​യം വൈ​സ് ചാ​ന്‍​സ​ല​റെ ആ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.