എ‌​ടി​കെ​യെ വീ​ഴ്ത്തി ഗോ​വ പട്ടികയിൽ ഒ​ന്നാ​മ​ത്
Saturday, December 14, 2019 10:32 PM IST
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ എ​ടി​കെ​യെ വീ​ഴ്ത്തി ഗോ​വ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. കോ​ൽ​ക്ക​ത്ത​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ഗോ​വ കീ​ഴ​ട​ക്കി​യ​ത്.

ആ​ദ്യ പ​കു​തി ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ലാ​ണ് അ​വ​സാ​നി​ച്ച​ത്. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യോ​ടെ ഇ​രു​ടീ​മു​ക​ളും ഗോ​ളി​നാ​യി ക​ടു​ത്ത പോ​രാ​ട്ടം കാ​ഴ്ച​വ​ച്ചു. 60-ാം മി​നി​റ്റി​ൽ ഗോ​വ​യ്ക്കാ​യി മൗ​ര്‍​ത്താ​ഡ ആ​ദ്യ ഗോ​ൾ ക​ണ്ടെ​ത്തി.

തൊ​ട്ടു​പി​ന്നാ​ലെ കോ​ൽ​ക്ക​ത്ത ഗോ​ൾ മ​ട​ക്കി. കോ​ൽ​ക്ക​ത്ത​യു​ടെ ജോ​ബി​ന്‍ ജ​സ്റ്റി​നാ​ണ് (64) ഗോ​വ​യു​ടെ വ​ല ച​ലി​പ്പി​ച്ച​ത്. തൊ​ട്ട​ടു​ത്ത മി​നി​റ്റി​ൽ ത​ന്നെ ഗോ​വ ലീ​ഡ് ഉ​യ​ർ​ത്തി. കൊ​റോ​മി​നോ​സാ​ണ് (66) ഗോ​വ​യു​ടെ വി​ജ​യ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഇ​തോ‌​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ എ​ട്ട് ക​ളി​ക​ളി​ൽ​നി​ന്ന് 15 പോ​യി​ന്‍റുമായി ഗോ​വ ഒ​ന്നാ​മ​തെ​ത്തി. 14 പോ​യി​ന്‍റു​ള്ള കോ​ൽ​ക്ക​ത്ത​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.