ബം​ഗാ​ളി​ൽ അ​ക്ര​മ​ങ്ങ​ൾ തു​ട​ർ​ന്നാ​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി​വ​രു​മെ​ന്ന് ബി​ജെ​പി
Saturday, December 14, 2019 10:56 PM IST
കോ​ൽ​ക്ക​ത്ത: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രാ​യ അ​ക്ര​മ​ങ്ങ​ൾ പ​ശ്ചി​മ ബം​ഗാ​ളി​ൽ തു​ട​ർ​ന്നാ​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ശി​പാ​ർ​ശ ചെ​യ്യേ​ണ്ടി​വ​രു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഹു​ൽ സി​ൻ​ഹ. പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ പ്രീ​ണ​ന ന‍​യ​മാ​ണ് ബം​ഗാ​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ക്ര​മം ത​ട​യാ​ൻ മ​മ​ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ല. സം​സ്ഥാ​ന​ത്ത് അ​ക്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്പോ​ൾ സ​ർ​ക്കാ​ർ കാ​ഴ്ച​ക്കാ​ര​നെ​പ്പോ​ലെ ഇ​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ൽ ബി​ജെ​പി​ക്ക് താ​ത്പ​ര്യ​മി​ല്ല. അ​ക്ര​മം തു​ട​ർ​ന്നാ​ൽ മ​റ്റൊ​രു മാ​ർ​ഗം ഇ​ല്ലെ​ന്നും സി​ൻ​ഹ പ​റ​ഞ്ഞു.

ബം​ഗ്ലാ​ദേ​ശി​ല്‍​നി​ന്നു​ള്ള മു​സ്‌​ലിം നു​ഴ​ഞ്ഞു ക​യ​റ്റ​ക്കാ​രാ​ണ് ഇ​വ​യ്‌​ക്കെ​ല്ലാം പി​ന്നി​ല്‍. അ​ക്ര​മം ന​ട​ത്ത​രു​തെ​ന്നും പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​രു​തെ​ന്നു​മു​ള്ള മ​മ​ത​യു​ടെ പ്ര​സ്താ​വ​ന പ​തി​വ് പ​ല്ല​വി​യാ​ണെ​ന്നും സി​ൻ​ഹ ആ​രോ​പി​ച്ചു.

പ​ശ്ചി​മ ബം​ഗാ​ളി​ൽ വ്യാ​പ​ക അ​ക്ര​മ​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ ഇ​ന്നും ഒ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ഗ്നി​ക്കി​ര​യാ​ക്കി. മു​ർ​ഷി​ദാ​ബാ​ദി​ൽ അ​ഞ്ച് ട്രെ​യി​നു​ക​ൾ ക​ത്തി​ച്ചു. അ​ക്ര​മം രൂ​ക്ഷ​മാ​യ​തോ​ടെ ജ​ന​ങ്ങ​ളോ​ട് സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് മ​മ​ത ബാ​ന​ർ​ജി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.