ജ​ന​ങ്ങ​ളോ​ട് ഐ​ക്യ​വും സ​മാ​ധാ​ന​വും നി​ല​നി​ർ​ത്താ​ൻ അ​ഭ്യ​ർ​ഥി​ച്ച് ആ​സാം മു​ഖ്യ​മ​ന്ത്രി
Sunday, December 15, 2019 12:03 AM IST
ഗോ​ഹ​ട്ടി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ ആ​സാ​മി​ൽ പ്ര​തി​ഷേ​ധാ​ഗ്നി ആ​ളി​പ്പ​ട​രു​ന്നു. പ്ര​ക്ഷോ​ഭം ക​ന​ത്ത​തോ​ടെ ജ​ന​ങ്ങ​ളോ​ട് ഐ​ക്യ​വും സ​മാ​ധാ​ന​വും നി​ല​നി​ർ​ത്താ​ൻ മു​ഖ്യ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നാ​വാ​ൾ അ​ഭ്യ​ർ​ഥി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി രാ​മേ​ശ്വ​ർ തെ​ലി, മ​ന്ത്രി​മാ​ർ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ തു​ട​ങ്ങി​യ​വ​രു​മാ​യും സം​സ്ഥാ​ന​ത്തെ സ്ഥി​തി​ഗ​തി​ക​ൾ സം​ബ​ന്ധി​ച്ച് സ​ർ​ബാ​ന​ന്ദ ച​ർ​ച്ച​ക​ൾ ന​ട​ത്തി.

ബി​ല്ലി​നെ​തി​രെ വ​ലി​യ പ്ര​ക്ഷോ​ഭ​ങ്ങ​ളാണ് ആ​സാമിൽ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം ഗോ​ഹ​ട്ടി​യി​ൽ ക​ല്ലേ​റു ന​ട​ത്തി​യ​വ​ർ​ക്കു നേ​ർ​ക്ക് പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ നാ​ല് പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ർ​ഫ്യൂ ലം​ഘി​ച്ചു​വ​രെ ജ​നം തെ​രു​വി​ലി​റ​ങ്ങി​യി​രു​ന്നു.

മ​ന്ത്രി​മാ​രു​ടെ​യും എം​എ​ൽ​എ​മാ​രു​ടെ​യും വീ​ടു​ക​ൾ​ക്കു നേ​രെ​യും ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി. മ​ന്ത്രി ര​ഞ്ജി​ത് ദ​ത്ത​യു​ടെ വീ​ടി​നു നേ​ർ​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ർ ക​ല്ലെ​റി​ഞ്ഞു. ദി​ബ്രു​ഗ​ഡി​ലെ ചാ​ബു​വ​യി​ൽ എം​എ​ൽ​എ ബി​നോ​ദ് ഹ​സാ​രി​ക​യു​ടെ വീ​ട് പ്ര​തി​ഷേ​ധ​ക്കാ​ർ ക​ത്തി​ച്ചു.

ആ​സാ​മി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ട്രെ​യി​നു​ക​ളും വി​മാ​ന​സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നു. ‌പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ പ​ല​യി​ട​ങ്ങ​ളി​ലും പോ​ലീ​സ് ആ​കാ​ശ​ത്തേ​ക്കു വെ​ടി​വ​ച്ചു. അ​ക്ര​മം ആ​ളി​ക്ക​ത്തി​യ​തോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി സ​മാ​ധാ​നം നി​ല​നി​ർ​ത്താ​ൻ അ​ഭ്യ​ർ​ഥി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.