ല​ബ​ന​നി​ൽ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലും ത​മ്മി​ൽ സം​ഘ​ർ​ഷം; നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്
Sunday, December 15, 2019 8:07 AM IST
ബെ​യ്റൂ​ട്ട്: ല​ബ​ന​നി​ലെ ര​ക്ത​സാ​ക്ഷി ച​ത്വ​ര​ത്തി​ൽ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​നി​ടെ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ ഏ​റ്റ​മു​ട്ടി. സം​ഭ​വ​ത്തി​ൽ നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നാ​ണ് വി​വ​രം. പ്ര​തി​ഷേ​ധി​ച്ച ഷി​യ യു​വാ​ക്ക​ൾ​ക്ക് നേ​രെ പോ​ലീ​സ് ടി​യ​ർ ഗ്യാ​സ് പ്ര​യോ​ഗി​ച്ചെ​ന്നും ലാ​ത്തി​ച്ചാ​ർ​ജ്സ ന​ട​ത്തി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം.

സം​ഭ​വ​ത്തി​ൽ‌ അ​ൻ​പ​തി​ലേ​റെ​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും ഇ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, 20 ലേ​റെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് ല​ബ​നീ​സ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ര​ക്ത​സാ​ക്ഷി ച​ത്വ​രം, റിം​ഗ് ബ്രി​ഡ്ജ്, റെ​യ്ദ് അ​ൽ സോ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ല​ബ​ന​നി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് നാ​ളു​ക​ളാ​യി ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഭ​വ​വ​ങ്ങ​ളു​മെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.