പൗ​ര​ത്വ നി​യ​മ​ത്തി​ൽ കൈ​പൊ​ള്ളി ബി​ജെ​പി; എ​തി​ർ​പ്പു​മാ​യി ആ​സാം ഗ​ണ പ​രി​ഷ​തും
Sunday, December 15, 2019 11:16 AM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ എ​തി​ർ​പ്പു​മാ​യി ബി​ജെ​പി​യു​ടെ പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യും രം​ഗ​ത്ത്. പാ​ർ​ല​മെ​ന്‍റി​ൽ ബി​ല്ലി​നെ പി​ന്തു​ണ​ച്ച ആ​സാം ഗ​ണ പ​രി​ഷ​താ​ണ് (എ​ജി​പി) ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ നി​ല​പാ​ട് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​നും പാ​ർ​ട്ടി തീ​രു​മാ​നി​ച്ചു. ശ​നി​യാ​ഴ്ച ചേ​ർ​ന്ന പാ​ർ​ട്ടി യോ​ഗ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു തീ​രു​മാ​നം.

വി​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യേ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യേ​യും കാ​ണാ​നും പാ​ർ​ട്ടി തീ​രു​മാ​നി​ച്ചു. സ​ർ​ബാ​ന​ന്ദ സോ​നാ​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ഖ്യ സ​ർ​ക്കാ​രി​ലെ പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യാ​ണ് എ​ജി​പി. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ൽ എ​ജി​പി​ക്ക് മൂ​ന്ന് മ​ന്ത്രി​മാ​രാ​ണു​ള്ള​ത്.

പാ​ർ​ല​മെ​ന്‍റി​ൽ ബി​ല്ലി​നെ എ​ജി​പി പി​ന്തു​ണ​ച്ചെ​ങ്കി​ലും പാ​ർ​ട്ടി​ക്കു​ള്ളി​ൽ ക​ടു​ത്ത എ​തി​ർ​പ്പാ​ണ് ഉ​ണ്ടാ​യ​ത്. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും പാ​ർ​ട്ടി​യി​ൽ​നി​ന്നും രാ​ജി​വ​ച്ചു. നേ​താ​ക്ക​ള്‍ ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നാ​ണ് പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​രാ​തി. ഇ​തോ​ടെ​യാ​ണ് എ​ജി​പി നി​ല​പാ​ട് മാ​റ്റി​യ​ത്.

അ​തി​നി​ടെ ബി​ജെ​പി അ​സം ഘ​ട​ക​ത്തി​ല്‍ നി​ന്ന് നി​ര​വ​ധി നേ​താ​ക്ക​ള്‍ പാ​ര്‍​ട്ടി വി​ട്ടു. മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വും അ​സം പെ​ട്രോ​കെ​മി​ക്ക​ല്‍ ലി​മി​റ്റ​ഡ് ചെ​യ​ര്‍​മാ​നു​മാ​യ ജ​ഗ​ദീ​ഷ് ഭു​യ​ന്‍ പാ​ര്‍​ട്ടി അം​ഗ​ത്വ​വും ബോ​ര്‍​ഡ് സ്ഥാ​ന​വും രാ​ജി​വ​ച്ചു. ‘പൗ​ര​ത്വ​നി​യ​മം അ​സം ജ​ന​ത​യ്‌​ക്കെ​തി​രാ​ണ്. അ​തു​കൊ​ണ്ട് ഞാ​ന്‍ രാ​ജി​വ​യ്ക്കു​ന്നു. ഞാ​നും നി​യ​മ​ത്തി​നെ​തി​രെ ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം രം​ഗ​ത്തി​റ​ങ്ങും.’-​രാ​ജി​വ​ച്ച ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​സ​മി​ലെ പ്ര​ശ​സ്ത​ന ന​ട​നും അ​സം സി​നി​മ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ ജ​തി​ന്‍ ബോ​റ​യും ര​വി ശ​ർ​മ​യും ബി​ജെ​പി വി​ട്ടു. ‘അ​സം ജ​ന​ത​യാ​ണ് എ​ന്നെ ഞാ​നാ​ക്കി​യ​ത്. എ​ന്‍റെ ജ​ന​ത​ക്ക് വേ​ണ്ടി ഞാ​ന്‍ സ്ഥാ​ന​ങ്ങ​ള്‍ രാ​ജി​വ​യ്ക്കു​ക​യാ​ണ്’- ജ​തി​ന്‍ ബോ​റ പ​റ​ഞ്ഞു. മു​ന്‍ സ്പീ​ക്ക​ര്‍ പു​ല​കേ​ഷ് ബ​റു​വ​യും ബി​ജെ​പി​യി​ല്‍ നി​ന്ന് രാ​ജി​വ​ച്ചി​രു​ന്നു. ജ​മു​ഗു​രി​ഹ​ട്ട്, പ​ദ്മ ഹ​സാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ബി​ജെ​പി എം​എ​ല്‍​എ​മാ​രും രാ​ജി​വ​യ്ക്കു​മെ​ന്ന് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.