ഫ​ത്തേ​പു​രി​ൽ പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി തീ ​കൊ​ളു​ത്തി​യ സം​ഭ​വം; പ്ര​തി അ​റ​സ്റ്റി​ൽ
Sunday, December 15, 2019 5:23 PM IST
ബ​ൻ​ഡ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​ത്തേ​പു​രി​ൽ പെ​ൺ​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി തീ ​കൊ​ളു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ഞാ​യ​റാ​ഴ്ചാ​ണ് ഹു​സൈ​ൻ​ഗ​ഞ്ച് പോ​ലീ​സ് പ്ര​തി അ​റ​സ്റ്റു ചെ​യ്ത​ത്. സം​ഭ​വ​ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​വാ​ണ് ഇയാളെന്നും കു​ട്ടി ഒ​റ്റ​യ്ക്കാ​യി​രു​ന്ന​പ്പോ​ൾ വീ​ട്ടി​ലെ​ത്തി​യ പ്ര​തി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. തൊ​ണ്ണൂ​റു ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ കു​ട്ടി കാ​ൺ​പു​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ വി​വ​രം മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കു​മെ​ന്നു പെൺ​കു​ട്ടി പ​റ​ഞ്ഞ​പ്പോ​ഴാ​ണ് പ്ര​തി തീ ​കൊ​ളു​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യും പ്ര​തി​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.