നി​ർ​ഭ​യ പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ൻ ത​യാ​ർ; അ​മി​ത് ഷാ​യ്ക്ക് ഷൂ​ട്ടിം​ഗ് താ​ര​ത്തി​ന്‍റെ ക​ത്ത്
Sunday, December 15, 2019 6:00 PM IST
ല​ക്നോ: നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്കു ഷൂ​ട്ടിം​ഗ് താ​ര​ത്തി​ന്‍റെ ക​ത്ത്. രാ​ജ്യാ​ന്ത​ര ഷൂ​ട്ടിം​ഗ് താ​രം വ​ർ​ത്തി​ക സിം​ഗാ​ണ് അ​മി​ത് ഷാ​യ്ക്കു ക​ത്ത​യ​ച്ച​ത്.

ര​ക്ത​ത്തി​ലാ​ണു വ​ർ​ത്തി​ക ക​ത്തെ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഈ ​ക​ത്ത് അ​വ​ർ ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ൻ ത​ന്നെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും, ഒ​രു സ്ത്രീ​ക്കു വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കാ​നാ​കു​മെ​ന്ന സ​ന്ദേ​ശം ന​ൽ​കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നു​മാ​ണു വ​ർ​ത്തി​ക​യു​ടെ വാ​ദം. ഒ​രു സ്ത്രീ ​ത​ന്നെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കു​ന്നെ​ന്ന അ​റി​വ് ബ​ലാ​ത്സം​ഗം പോ​ലെ ക്രൂ​ര​മാ​യ കൃ​ത്യ​ങ്ങ​ൾ ചെ​യ്യു​ന്ന​വ​ർ​ക്കു പാ​ഠ​മാ​കു​മെ​ന്നും വ​ർ​ത്തി​ക പ​റ​യു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 2012 ഡി​സം​ബ​റി​ലാ​ണ് ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി​യാ​യ പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ക്രൂ​ര​മാ​യ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ടു​ന്ന​ത്.

കേ​സി​ൽ മു​കേ​ഷ്, അ​ക്ഷ​യ്, പ​വ​ൻ, വി​ന​യ് എ​ന്നി​വ​രാ​ണ് വ​ധ​ശി​ക്ഷ കാ​ത്തു തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്. കേ​സി​ലെ ആ​റു പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​ക്കു വി​ചാ​ര​ണ കാ​ല​യ​ള​വി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ല. മ​റ്റൊ​രു പ്ര​തി രാം​സിം​ഗ് തി​ഹാ​ർ ജ​യി​ലി​ൽ തൂ​ങ്ങി​മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.