അ​യ്യ​പ്പ​ൻ​മാ​രു​ടെ മ​ന​സി​നു ചാ​ഞ്ച​ല്യ​മു​ണ്ടാ​കും; നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് യേ​ശു​ദാ​സ്
Sunday, December 15, 2019 7:18 PM IST
കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ​ത്തെ എ​തി​ർ​ക്കു​ന്ന നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ചു ഗാ​യ​ക​ൻ യേ​ശു​ദാ​സ്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ല​ക്ഷ്യം മാ​റി​പ്പോ​കാ​തി​രി​ക്കാ​നാ​ണു യു​വ​തീ​പ്ര​വേ​ശം വി​ല​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും യു​വ​തി​ക​ൾ​ക്കു ദ​ർ​ശ​നം ന​ട​ത്താ​ൻ മ​റ്റ​നേ​കം ക്ഷേ​ത്ര​ങ്ങ​ൾ ഉ​ണ്ട​ല്ലോ​യെ​ന്നും യേ​ശു​ദാ​സ് ഞാ​യ​റാ​ഴ്ച പ​റ​ഞ്ഞു. യു​വ​തി​ക​ൾ എ​ത്തി​യാ​ൽ തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന അ​യ്യ​പ്പ​ൻ​മാ​രു​ടെ മ​ന​സി​നു ചാ​ഞ്ച​ല്യ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ചെ​ന്നൈ​യി​ൽ ഒ​രു സം​ഗീ​ത പ​രി​പാ​ടി​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണു യേ​ശു​ദാ​സ് ആ​ദ്യം ശ​ബ​രി​മ​ല​യി​ൽ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​നെ എ​തി​ർ​ത്തു നി​ല​പാ​ട​റി​യി​ച്ച​ത്. അ​ന്പ​തു വ​യ​സി​നു താ​ഴെ​യു​ള്ള സ്ത്രീ​ക​ൾ ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​ക​രു​തെ​ന്നാ​ണു പ​റ​യു​ന്ന​ത്. അ​ങ്ങ​നെ പോ​യാ​ൽ ത​ന്നെ അ​യ്യ​പ്പ​ൻ അ​വ​രെ ക​ണ്ണു തു​റ​ന്നു നോ​ക്കു​ക​യൊ​ന്നു​മി​ല്ല. എ​ന്നാ​ൽ, ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന അ​യ്യ​പ്പ​ൻ​മാ​ർ ആ ​സ്ത്രീ​ക​ളെ കാ​ണും. അ​പ്പോ​ൾ അ​വ​രു​ടെ മ​ന​സി​നു ചാ​ഞ്ച​ല്യ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു യേ​ശു​ദാ​സി​ന്‍റെ വാ​ദം.

2018 സെ​പ്റ്റം​ബ​റി​ൽ ശ​ബ​രി​മ​ല​യി​ൽ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ൾ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ നി​ര​വ​ധി പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ന്നു. യു​വ​തീ​പ്ര​വേ​ശം അ​നു​വ​ദി​ച്ചു​ള്ള വി​ധി അ​ന്തി​മ​മ​ല്ലെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ചീ​ഫ് ജ​സ്റ്റി​സ് എ​സ്.​എ. ബോ​ബ്ഡെ​യു​ടെ നി​ല​പാ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.