കൊ​ടു​ങ്കാ​റ്റാ​യി ഹെ​റ്റ്മ​യ​ർ, ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ കെ​ടു​ത്തി ഹോ​പ്പ്; വി​ൻ​ഡീ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം
Sunday, December 15, 2019 10:22 PM IST
ചെ​ന്നൈ: വി​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് തോ​ൽ​വി. ഷി​മ്രോ​ൺ ഹെ​റ്റ്മ​യ​റി​ന്‍റെ​യും ഷാ​യ് ഹോ​പ്പി​ന്‍റെ​യും സെ​ഞ്ചു​റി ക​രു​ത്തി​ലാണ് വി​ൻ​ഡീ​സ് ഇ​ന്ത്യ​യെ കീ​ഴ​ട​ക്കിയത്.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 288 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 13 പ​ന്തു​ക​ൾ ശേ​ഷി​ക്കെ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സ് അ​നാ​യാ​സം മ​റി​ക​ട​ന്നു. ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ വി​ന്‍​ഡീ​സ് 1-0ന് ​മു​ന്നി​ലെ​ത്തി.

വി​ൻ​ഡീ​സ് ഓ​പ്പ​ണ​ർ സു​നി​ൽ അം​ബ്രി​സി​നെ (9) തു​ട​ക്ക​ത്തി​ൽ ത​ന്നെ വീ​ഴ്ത്തി ച​ഹാ​ർ ഇ​ന്ത്യ​യ്ക്കു പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ഹെ​റ്റ്മ​യ​റും ഹോ​പ്പും ചേ​ർ​ന്നു ഇ​ത് ത​ല്ലി​ക്കെ​ടു​ത്തി. 106 പ​ന്തി​ൽ 11 ഫോ​റും ഏ​ഴു സി​ക്സും സ​ഹി​തം 139 റ​ൺ​സെ​ടു​ത്താ​ണ് ഹെ​റ്റ്മ​യ​ർ പു​റ​ത്താ​യ​ത്. ഹെ​റ്റ്മ​യ​ർ വീ​ണ​പ്പോ​ൾ സ്കോ​ർ 229ൽ ​എ​ത്തി​യി​രു​ന്നു.

പി​ന്നീ​ട് നി​ക്കോ​ളാ​സ് പു​രാ​നെ കൂ​ട്ടു​പി​ടി​ച്ച് ഹോ​പ്പ് വി​ൻ​ഡീ​സി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. 151 പ​ന്തി​ൽ ഏ​ഴു ഫോ​റും ഒ​രു സി​ക്സും സ​ഹി​തം 102 റ​ൺ​സു​മാ​യി ഹോ​പ്പ് പു​റ​ത്താ​കാ​തെ നി​ന്നു. നി​ക്കോ​ളാ​സ് പു​രാ​ൻ 23 പ​ന്തി​ൽ നാ​ലു ഫോ​ർ സ​ഹി​തം 29 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

നേ​ര​ത്തെ ശ്രേ​യ​സ് അ​യ്യ​രു​ടെ​യും ഋ​ഷ​ഭ് പ​ന്തി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ 287 റ​ൺ​സ് നേ​ടി​യ​ത്. അ​യ്യ​ർ 88 പ​ന്തി​ൽ 70 റ​ണ്‍​സും പ​ന്ത് 69 പ​ന്തി​ൽ 71 റ​ണ്‍​സും നേ​ടി. ഇ​രു​വ​രും ചേ​ർ​ന്ന് 114 റ​ണ്‍​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.