ഫോ​ണ്‍ ത​ല്ലി​പ്പൊ​ട്ടി​ച്ചു, ലാ​ത്തി​ക്ക് അ​ടി​ച്ചു; പോ​ലീ​സി​നെ​തി​രേ ബി​ബി​സി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക
Sunday, December 15, 2019 11:35 PM IST
ന്യൂ​ഡ​ൽ​ഹി: ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​നി​ടെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക. ബി​ബി​സി​ക്കു വേ​ണ്ടി ദേ​ശീ​യ പൗ​ര​ത്വ ബി​ൽ പ്ര​തി​ഷേ​ധം റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ജാ​മി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​യ ബു​ഷ്റ ഷെ​യ്കി​നാ​ണ് ഈ ​ദു​ര​നു​ഭ​വം നേ​രി​ടേ​ണ്ടി​വ​ന്ന​ത്.

ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം ക​വ​ർ ചെ​യ്യു​ന്ന​തി​നി​ടെ പോ​ലീ​സ് മു​ടി​യി​ൽ പി​ടി​ച്ചു​വ​ലി​ച്ചെ​ന്നും ചീ​ത്ത വി​ളി​ച്ചെ​ന്നും ലാ​ത്തി​ക്ക് അ​ടി​ച്ചെ​ന്നും എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് ഇ​വ​ർ പ​റ​ഞ്ഞു. ത​ന്‍റെ ഫോ​ണ്‍ പോ​ലീ​സ് പി​ടി​ച്ചു​വാ​ങ്ങി ത​ല്ലി​പ്പൊ​ട്ടി​ച്ചെ​ന്നും ഫോ​ണ്‍ ചോ​ദി​ച്ച​പ്പോ​ൾ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു.
ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് ജാ​മി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലും പ​രി​സ​ര​ത്തും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. ബ​സു​ക​ൾ​ക്കു പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ തീ​യി​ട്ട​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി. പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഡ​ൽ​ഹി പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.