ഫ്ര​ഞ്ച് ന​ടി അ​ന്ന ക​രി​ന വി​ട​വാ​ങ്ങി
Monday, December 16, 2019 3:39 AM IST
പാ​രീ​സ്: ഫ്ര​ഞ്ച് ന​വ​ത​രം​ഗ സി​നി​മ​യു​ടെ ഐ​ക്ക​ൺ താ​ര​മാ​യി​രു​ന്ന ന​ടി അ​ന്ന ക​രി​ന(79) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ ബാ​ധി​ത​യാ​യി പാ​രീ​സി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. ഗാ​യി​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യി​രു​ന്നു.

1960ൽ ​ഫ്ര​ഞ്ച് ന​വ​ധാ​ര സി​നി​മ​ക​ളി​ലെ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ക​രി​ന. സം​വി​ധാ​യ​ക​ൻ ജൊ​ൻ ലു​ക് ഗൊ​ദാ​യു​ടെ ഇ​ഷ്ട​നാ​യി​ക​യും പി​ന്നീ​ട് ഹ്ര​സ്വ​കാ​ലം ഭാ​ര്യ​യു​മാ​യി​രു​ന്നു അ​വ​ർ. ഗൊ​ദാ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ഏ​ഴു സി​നി​മ​ക​ളി​ൽ ക​രി​ന അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

വീ​വ്‌​ർ ഒ​ൻ​സെം​ബ്ല് എ​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. മൗ​റി​സ് കു​ക്കാ​ണ് ഇ​പ്പോ​ഴ​ത്തെ ഭ​ർ​ത്താ​വ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.