ജാ​മി​യ മി​ല്ലി​യ: വി​ദ്യാ​ർ‌​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ളെ പി​ന്തു​ണ​ച്ച് പ്രി​യങ്ക ഗാ​ന്ധി
Monday, December 16, 2019 7:52 AM IST
ന്യൂ​ഡ​ൽ​ഹി: ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി വ​രു​ന്ന പ്ര​തി​ഷേ​ധ​ത്തെ പി​ന്തു​ണ​ച്ച് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ക്ഷോ​ഭം ഭ​ര​ണ​കൂ​ട​ത്തി​നു​ള്ള താ​ക്കീ​താ​ണെ​ന്ന് പ്രി​യ​ങ്ക പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ, സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 67 വി​ദ്യാ​ർ​ഥി​ക​ളെ വി​ട്ട​യ​ച്ച​തി​നേ​ത്തു​ട​ർ​ന്ന് ഒ​ൻ​പ​ത് മ​ണി​ക്കൂ​ർ നീ​ണ്ട പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ പ്ര​ക്ഷോ​ഭം വി​ദ്യാ​ർ​ഥി​ക​ൾ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പൗ​ര​ത്വ ബി​ല്ലി​നെ​തി​രാ​യ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.