ഇ​ന്ത്യ​യെ മ​ത​രാ​ഷ്ട്ര​മാ​ക്കാ​ൻ ആ​ർ​എ​സ്എ​സ് ശ്ര​മം, സ്ഥി​തി സ്ഫോ​ട​നാ​ത്മ​കം: മു​ഖ്യ​മ​ന്ത്രി
Monday, December 16, 2019 11:11 AM IST
തി​രു​വ​ന​ന​ന്ത​പു​രം: ഇ​ന്ത്യ​യെ മ​ത​രാ​ഷ്ട്ര​മാ​ക്കാ​നാ​ണ് ആ​ർ​എ​സ്എ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ സം​സ്ഥാ​ന​ത്തെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ സം​യു​ക്ത​സ​ത്യാ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

രാ​ജ്യ​ത്തെ ഒ​രു പ്ര​ത്യേ​ക മാ​ർ​ഗ​ത്തി​ലേ​ക്കു തി​രി​ച്ചു​വി​ടാ​ൻ നീ​ക്കം ന​ട​ക്കു​ന്നു. ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന ഒ​രു നി​യ​മ​ത്തേ​യും അം​ഗീ​ക​രി​ക്കി​ല്ല. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ കേ​ര​ളം ഒ​റ്റ​കെ​ട്ടാ​യി എ​തി​ർ​ക്കു​ന്നു. രാ​ജ്യ​ത്തെ ഒ​രു പ്ര​ത്യേ​ക മാ​ർ​ഗ​ത്തി​ലേ​ക്ക് തി​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു. അ​ത് വി​ല​പ്പോ​കി​ല്ലെ​ന്ന് പ​റ​യാ​നാ​ണു കേ​ര​ളം ആ​ഗ്ര​ഹി​ക്കു​ന്ന​ത്. സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​യ്ക്കു കേ​ര​ളം പ​ര​വ​താ​നി വി​രി​ക്കി​ല്ല- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യ​ത്തു​ട​നീ​ളം ഇ​പ്പോ​ഴു​ള്ള ഗു​രു​ത​ര​മാ​യ ഈ ​പ്ര​തി​സ​ന്ധി ചി​ല​ർ ബോ​ധ​പൂ​ർ​വം സൃ​ഷ്ടി​ച്ച​താ​ണ്. സം​സ്ഥാ​ന​ത്തെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ സം​യു​ക്ത പ്ര​തി​ഷേ​ധം ഇ​താ​ണ് കാ​ണി​ക്കു​ന്ന​ത്. ഭ​ര​ണ​കൂ​ട ഭീ​ക​ര​ത താ​ണ്ഡ​വ​മാ​ടു​ന്നു. ഇ​ന്ത്യ എ​ന്ന സ​ങ്ക​ൽ​പ്പം ജ​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച​താ​ണ്. രാ​ജ്യ​ത്തെ സ്ഥി​തി സ്ഫോ​ട​നാ​ത്മ​ക​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ പൗ​ര​ത്വ​നി​യ​മം പി​ൻ​വ​ലി​ക്കു​ക, ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ത്യാ​ഗ്ര​ഹം. മു​ഖ്യ​മ​ന്ത്രി​ക്ക് പു​റ​മേ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മ​ന്ത്രി​മാ​ർ, എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് ക​ക്ഷി​നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സ​ത്യാ​ഗ്ര​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.