നെ​ഹ്റു കു​ടും​ബ​ത്തി​ന് അ​പ​കീ​ർ​ത്തി; ന​ടി പാ​യ​ൽ റോ​ഹ്ത​ഗി​യെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു
Monday, December 16, 2019 3:20 PM IST
കോ​ട്ട: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നെ​ഹ്റു കു​ടും​ബ​ത്തി​നെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ ബോ​ളി​വു​ഡ് ന​ടി പാ​യ​ൽ റോ​ഹ്ത​ഗി​യെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഈ ​മാ​സം 24 വ​രെ​യാ​ണ് കോ​ട​തി ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പാ​യ​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ബു​ന്ദി ജി​ല്ലാ കോ​ട​തി ത​ള്ളി. ഇ​തി​നെ​തി​രേ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് പാ​യ​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി​യു​ടെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ വ​സ​തി​യി​ൽ റെ​യ്ഡ് ന​ട​ത്തി​യാ​ണ് രാ​ജ​സ്ഥാ​ൻ പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മോ​ട്ടി​ലാ​ൽ നെ​ഹ്റു, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു, ക​മ​ല നെ​ഹ്റു, ഇ​ന്ദി​രാ​ഗാ​ന്ധി തു​ട​ങ്ങി​യ​വ​രെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ ട്വി​റ്റ​റി​ലും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും പോ​സ്റ്റ്ചെ​യ്തു​വെ​ന്നാ​ണ് ന​ടി​ക്കെ​തി​രേ​യു​ള്ള പ​രാ​തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് രാ​ജ​സ്ഥാ​ൻ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും ബു​ന്ദി സ്വ​ദേ​ശി​യാ​യ മ​റ്റൊ​രാ​ളു​ടെ​യും പ​രാ​തി​യി​ലാ​ണു ന​ട​പ​ടി.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ ആ​റ്, 12 തീ​യ​തി​ക​ളി​ലാ​ണ് വി​വാ​ദ​വീ​ഡി​യോ ന​ടി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. കേ​സി​ൽ മു​ൻ​കൂ​ർ​ജാ​മ്യം തേ​ടി ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച അ​വ​ർ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി ത​നി​ക്കെ​തി​രേ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും ന​ടി ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.