തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ൾ​ക്കൂ​ട്ടം യു​വാ​വി​നെ മ​ർ​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി
Monday, December 16, 2019 5:11 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ല​ത്ത് മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ആ​ൾ​ക്കൂ​ട്ടം യു​വാ​വി​നെ മ​ർ​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. മു​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി അ​ജേ​ഷ് (30) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. തി​രു​വ​ല്ല​ത്തി​ന് സ​മീ​പം വ​ണ്ടി​ത്ത​ടം ജം​ഗ്ഷ​നി​ലും പി​ന്നീ​ട് യു​വാ​വി​ന്‍റെ വീ​ട്ടി​ൽ ക​യ​റി​യും ആ​ൾ​ക്കു​ട്ടം മ​ർ​ദ്ദി​ച്ചു. ക്രൂ​ര മ​ർ​ദ്ദ​ന​ത്തി​ന് ശേ​ഷം യു​വാ​വി​ന്‍റെ അ​ടി​വ​യ​റ്റി​ലും ജ​ന​നേ​ന്ദ്രി​യ​ത്തി​ലും ആ​ൾ​ക്കൂ​ട്ടം പൊ​ള്ള​ലേ​ൽ​പ്പി​ച്ചു. മോ​ഷ്ടി​ക്ക​പ്പെ​ട്ട ഫോ​ണ്‍ ക​ണ്ടെ​ത്താ​ൻ വേ​ണ്ടി​യാ​യി​രു​ന്നു ശ​രീ​രം പൊ​ള്ളി​ച്ച​ത്.

മ​ർ​ദ്ദ​ന​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ ഓ​ടി​യ യു​വാ​വ് പി​ന്നീ​ട് സ​മീ​പ​ത്തെ വ​യ​ലി​ൽ കു​ഴ​ഞ്ഞു​വീ​ണു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​യ അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് തി​രു​വ​ല്ലം പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.