പ്രി​യ​ങ്ക ഗാ​ന്ധി​യും സ​മ​ര​ത്തി​ന്; ഇ​ന്ത്യാ ഗേ​റ്റി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ധ​ർ​ണ
Monday, December 16, 2019 6:15 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ഡ​ൽ​ഹി ഇ​ന്ത്യ ഗേ​റ്റി​ല്‍ കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ന്നു. വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ച്ച സ​മ​രം ആ​റു വ​രെ നീ​ണ്ടു നി​ന്നു. എ.​കെ. ആ​ന്‍റ​ണി, കെ.​സി. വേ​ണു​ഗോ​പാ​ല്‍ തു​ട​ങ്ങി​യ മു​തി​ർ​ന്ന നേ​താ​ക്ക​ളും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന ജാ​മി​അ മി​ല്ലി​യ്യ ഇ​സ്‌​ലാ​മി​യ​യി​ലെ​യും മ​റ്റ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​ണ് കോ​ണ്‍​ഗ്ര​സ് സ​മ​രം ന​ട​ത്തു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും അ​ടി​ച്ച​മ​ർ​ത്തു​ന്ന കേ​ന്ദ്ര​ത്തി​ലെ മോ​ദി സ​ർ​ക്കാ​ർ ഭീ​രു ആ​ണെ​ന്ന് പ്രി​യ​ങ്ക നേ​ര​ത്തേ ട്വീ​റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.