ഇ​ന്ത്യ 255നു ​പു​റ​ത്ത്; ഓ​സീ​സി​നു മി​ക​ച്ച തു​ട​ക്കം
Tuesday, January 14, 2020 6:46 PM IST
മും​ബൈ: ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ 255 റ​ണ്‍​സി​ന് പു​റ​ത്ത്. 49.1 ഓ​വ​റി​ലാ​ണ് ഇ​ന്ത്യ ഓ​ള്‍​ഔ​ട്ടാ​യ​ത്. ഒ​ന്നി​ന് 134 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ നി​ന്നാ​ണ് 30 റ​ണ്‍​സി​നി​ടെ തു​ട​രെ നാ​ല് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ടു​ത്തി ഇ​ന്ത്യ ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. ഈ ​ത​ക​ര്‍​ച്ച​യി​ല്‍ നി​ന്ന് ഋ​ഷ​ഭ് പ​ന്ത്- ര​വീ​ന്ദ്ര ജ​ഡേ​ജ സ​ഖ്യ​മാ​ണ് നീ​ല​പ്പ​ടെ ക​ര​ക​യ​റ്റി​യ​ത്. ഇ​രു​വ​രും ചേ​ര്‍​ന്ന് 49 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. വാ​ല​ത്ത് ഒ​ന്‍​പ​താം വി​ക്ക​റ്റി​ല്‍ മു​ഹ​മ്മ​ദ് ഷ​മി- കു​ല്‍​ദീ​പ് യാ​ദ​വ് സ​ഖ്യം ന​ട​ത്തി​യ ചെ​റു​ത്തു നി​ൽ​പും സ്‌​കോ​ര്‍ 250 ക​ട​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യി.

ഇ​ന്ത്യ​ക്കാ​യി ശി​ഖ​ര്‍ ധ​വാ​ന്‍ അ​ര്‍​ധ സെ​ഞ്ച്വ​റി നേ​ടി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ധ​വാ​ന്‍ 74 റ​ൺ​സ് നേ​ടി. 47 റ​ൺ​സു​മാ​യി കെ.​എ​ൽ.​രാ​ഹു​ലും, 28 റ​ൺ​സു​മാ​യി പ​ന്തും 25 റ​ൺ​സു​മാ​യി ജ​ഡേ​ജ​യും ധ​വാ​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. രോ​ഹി​ത് ശ​ര്‍​മ (10), ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി (16), ശ്രേ​യ​സ് അ​യ്യ​ര്‍ (നാ​ല്) എ​ന്നി​വ​രാ​ണ് വ​ന്ന​പോ​ലെ മ​ട​ങ്ങി​യ​ത്. വാ​ല​റ്റ​ത്ത് ചെ​റു​ത്തു നി​ന്ന കു​ല്‍​ദീ​പ് 17 റ​ണ്‍​സും മു​ഹ​മ്മ​ദ് ഷ​മി 10 റ​ണ്‍​സും നേ​ടി.

91 പ​ന്തി​ല്‍ ഒ​ന്‍​പ​ത് ഫോ​റും ഒ​രു സി​ക്‌​സും ഉ​ൾ​പ്പെ​ടെ​യാ​ണ് ധ​വാ​ന്‍ 74 റ​ണ്‍​സെ​ടു​ത്ത​ത്. ക​രി​യ​റി​ലെ 28ാം അ​ര്‍​ധ സെ​ഞ്ച്വ​റി​യാ​ണ് താ​രം നേ​ടി​യ​ത്. ഓ​സ്‌​ട്രേ​ലി​യ​ക്കാ​യി മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക് മൂ​ന്നും പാ​റ്റ് ക​മ്മി​ന്‍​സ്, കെ​യ്ന്‍ റി​ച്ചാ​ര്‍​ഡ്‌​സ​ന്‍ എ​ന്നി​വ​ര്‍ ര​ണ്ട് വീ​തം വി​ക്ക​റ്റു​ക​ളും വീ​ഴ്ത്തി. ആ​ദം സാം​പ, ആ​ഷ്ട​ന്‍ ആ​ഗ​ര്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റെ​ടു​ത്തു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സീ​സ് ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ 12 ഓ​വ​റി​ൽ‌ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 94 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. 35 പ​ന്തി​ൽ 44 റ​ൺ​സോ​ടെ ഡേ​വി​ഡ് വാ​ർ​ണ​റും 36 പ​ന്തി​ൽ 43 റ​ൺ​സോ​ടെ ആ​രോ​ൺ ഫി​ഞ്ചു​മാ​ണ് ക്രീ​സി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.