ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന പീ​ഡ​ന​ങ്ങ​ൾ ആ​ശ​ങ്കാ​ജ​ന​കം: സീ​റോ മ​ല​ബാ​ർ സി​ന​ഡ്
Tuesday, January 14, 2020 9:59 PM IST
കാ​ക്ക​നാ​ട്: ആ​ഗോ​ള ത​ല​ത്തി​ൽ ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന പീ​ഡ​ന​ങ്ങ​ളി​ൽ സീ​റോ മ​ല​ബാ​ർ സി​ന​ഡ് ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. ക്രി​സ്തു​മ​സ് നാ​ളി​ൽ നൈ​ജീ​രി​യാ​യി​ൽ ന​ട​ന്ന ക്രി​സ്ത്യ​ൻ കൂ​ട്ട​ക്കു​രു​തി മ​നു​ഷ്യ മ​ന​സ്സാ​ക്ഷി​യെ ന​ടു​ക്കു​ന്ന​താ​യി​രു​ന്നു. കേ​ര​ള​ത്തി​ലും ലൗ ​ജി​ഹാ​ദി​ന്റെ പേ​രി​ൽ ക്രി​സ്ത്യ​ൻ പെ​ൺ​കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​ന്ന​താ​യി സി​ന​ഡ് വി​ല​യി​രു​ത്തി. അ​ടു​ത്ത നാ​ളു​ക​ളി​ൽ ത​ന്നെ പ്ര​ണ​യ​ക്കു​രു​ക്കി​ൽ​പെ​ട്ട് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ദു​ര​ന്തം കേ​ര​ള​ത്തി​ന്റെ മ​തേ​ത​ര മ​ന​സ്സാ​ക്ഷി​യി​ൽ ഏ​ൽ​പ്പി​ച്ച മു​റി​വ് ആ​ഴ​മു​ള്ള​താ​ണ്.

കേ​ര​ള​ത്തി​ലെ മ​ത​സൗ​ഹാ​ർ​ദ്ദ​ത്തെ​യും സാ​മൂ​ഹി​ക സ​മാ​ധാ​ന​ത്തെ​യും അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ ലൗ ​ജി​ഹാ​ദ് കേ​ര​ള​ത്തി​ൽ വ​ള​ർ​ന്നു വ​രു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ് എ​ന്ന് സി​ന​ഡ് വി​ല​യി​രു​ത്തി. കേ​ര​ള​ത്തി​ൽ ക്രി​സ്ത്യ​ൻ പെ​ൺ​കു​ട്ടി​ക​ളെ ല​ക്ഷ്യ​മാ​ക്കി ആ​സൂ​ത്രി​ത​മാ​യ തോ​തി​ൽ ലൗ ​ജി​ഹാ​ദ് ന​ട​ക്കു​ന്നു എ​ന്ന​ത് വ​സ്തു​ത​യാ​ണ്. കേ​ര​ള​ത്തി​ൽ നി​ന്ന് ഐ.​എ​സ്. ഭീ​ക​ര സം​ഘ​ട​ന​യി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യ​പ്പെ​ട്ടു എ​ന്ന് കേ​ര​ള പോ​ലീ​സ് ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ 21 വ്യ​ക്തി​ക​ളി​ൽ പ​കു​തി​യോ​ളം പേ​ർ ക്രി​സ്ത്യ​ൻ വി​ശ്വാ​സ​ത്തി​ൽ​നി​ന്ന് മ​ത​പ​രി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ട​വ​രാ​ണ് എ​ന്ന വ​സ്തു​ത ന​മ്മു​ടെ ക​ണ്ണ് തു​റ​പ്പി​ക്കേ​ണ്ട​താ​ണ്.

ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളി​ൽ പെ​ടാ​ത്ത അ​നേ​കം പെ​ൺ​കു​ട്ടി​ക​ൾ ഇ​പ്ര​കാ​രം ലൗ ​ജി​ഹാ​ദി​ലൂ​ടെ ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു എ​ന്ന​തും ഗൗ​ര​വാ​ർ​ഹ​മാ​യ വി​ഷ​യ​മാ​ണ്. ലൗ ​ജി​ഹാ​ദ് എ​ന്ന​ത് സാ​ങ്ക​ൽ​പി​ക​മ​ല്ല എ​ന്ന​തി​ന് ഈ ​ക​ണ​ക്കു​ക​ൾ ത​ന്നെ സാ​ക്ഷ്യം ന​ൽ​കു​ന്നു​ണ്ട്. പ്ര​ണ​യം ന​ടി​ച്ച് പെ​ൺ​കു​ട്ടി​ക​ളെ വ​ശീ​ക​രി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യും പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ളു​പ​യോ​ഗി​ച്ച് മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നു നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യ പ​രാ​തി​ക​ൾ കേ​ര​ള​ത്തി​ൽ അ​ടു​ത്ത കാ​ല​ത്ത് ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഈ ​പ​രാ​തി​ക​ളി​ലൊ​ന്നും പോ​ലീ​സ് ജാ​ഗ്ര​ത​യോ​ടെ യ​ഥാ​സ​മ​യം ന​ട​പ​ടി​യെ​ടു​ത്തി​ല്ല എ​ന്ന​തും ദു​ഖ​ക​ര​മാ​ണ്.

മ​ത​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ ലൗ ​ജി​ഹാ​ദി​നെ സി​ന​ഡ് വി​ല​യി​രു​ത്തു​ന്നി​ല്ല. ഈ ​വി​ഷ​യ​ത്തെ മ​ത​പ​ര​മാ​യി മ​ന​സ്സി​ലാ​ക്കാ​തെ സ​മൂ​ഹ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മാ​യി മ​ന​സ്സി​ലാ​ക്കി നി​യ​മ​പാ​ല​ക​ർ സ​ത്വ​ര ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് സി​ന​ഡ് ആ​വ​ശ്യ​പ്പെ​ട്ടു. ലൗ ​ജി​ഹാ​ദി​ന്റെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ​യും കു​ട്ടി​ക​ളെ​യും ഒ​രു​പോ​ലെ ബോ​ധ​വ​ൽ​ക്ക​രി​ക്കാ​ൻ ഉ​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും സി​ന​ഡ് വി​ല​യി​രു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.