എ​ൻ​സി​പി നേ​തൃ​യോ​ഗം 16ന്; ​പ്ര​ഫു​ൽ പ​ട്ടേ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച
Tuesday, January 14, 2020 10:51 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ, മ​ന്ത്രി മാ​റ്റം, കു​ട്ട​നാ​ട് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം എ​ന്നീ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി എ​ൻ​സി​പി നേ​തൃ​യോ​ഗം ഈ ​മാ​സം 16ന് ​ചേ​രും. മും​ബൈ​യി​ൽ വ​ച്ചാ​യി​രി​ക്കും യോ​ഗം ചേ​രു​ക. എ​ൻ​സി​പി നേ​താ​വ് പ്ര​ഫു​ൽ പ​ട്ടേ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും യോ​ഗം ചേ​രു​ക.

കു​ട്ട​നാ​ട് സീ​റ്റി​ൽ തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ഹോ​ദ​ര​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നെ​തി​രെ പാ​ർ​ട്ടി​യി​ലെ ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​യി പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ തു​ട​രു​മെ​ന്നാ​ണ് എ​ൻ​സി​പി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. എ​ന്നാ​ൽ, മ​ന്ത്രി​മാ​റ്റം സം​ബ​ന്ധി​ച്ച് എ​ൻ​സി​പി ഇ​തു​വ​രെ ച​ർ‌​ച്ച ചെ​യ്തി​ല്ലെ​ന്നാ​ണ് നേ​താ​ക്ക​ൾ ന​ൽ​കു​ന്ന വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.