കു​റ്റ്യാ​ടി​യി​ലെ പ്ര​കോ​പ​ന മു​ദ്രാ​വാ​ക്യം; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്
Tuesday, January 14, 2020 11:11 PM IST
കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി​യി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ചു​ള്ള പ്ര​ക​ട​ന​ത്തി​നി​ടെ പ്ര​കോ​പ​നം നി​റ​ഞ്ഞ മു​ദ്രാ​വാ​ക്യം വി​ളി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്. മ​ത​സ്പ​ർ​ദ്ധ വ​ള​ർ​ത്ത​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കു​റ്റ്യാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പൗ​ര​ത്വ ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി​യു​ടെ വി​ശ​ദീ​ക​ര​ണ പ​രി​പാ​ടി തു​ട​ങ്ങും മു​മ്പ് വ്യാ​പാ​രി​ക​ള്‍ ക​ട​ക​ള്‍ അ​ട​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ര്‍​ത്തി ബി​ജെ​പി കൊ​ടി​യു​മേ​ന്തി പ്ര​വ‍​ര്‍​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

ഓ​ര്‍​മ​യി​ല്ലേ ഗു​ജ​റാ​ത്ത്.. എ​ന്നു തു​ട​ങ്ങി വി​ദ്വേ​ഷം നി​റ​ഞ്ഞ മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​ണ് ജാ​ഥ​യി​ലു​ട​നീ​ളം പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​യ​ര്‍​ത്തി​യ​ത്. പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ്ര​ക​ട​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.