ഇ​റാ​ക്കി​ൽ യു​എ​സ് സൈ​നി​ക കേ​ന്ദ്ര​ത്തി​ന് സ​മീ​പം വീ​ണ്ടും റോ​ക്ക​റ്റ് ആ​ക്ര​മ​ണം
Wednesday, January 15, 2020 4:25 AM IST
ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ൽ യു​എ​സ് സൈ​നി​ക കേ​ന്ദ്ര​ത്തി​ന് സ​മീ​പം വീ​ണ്ടും റോ​ക്ക​റ്റ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. വ​ട​ക്ക​ൻ ബാ​ഗ്ദാ​ദി​ലെ താ​ജി സൈ​നി​ക കേ​ന്ദ്ര​ത്തി​നു സ​മീ​പം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് റോ​ക്ക​റ്റു​ക​ൾ പ​തി​ച്ച​ത്. ആ​ള​പാ​യ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഇ​റാ​ക്ക് സൈ​ന്യം അ​റി​യി​ച്ചു.

അ​ഞ്ച് ക​ത്യൂ​ഷ റോ​ക്ക​റ്റു​ക​ളാ​ണ് പ​തി​ച്ച​തെ​ന്ന് അ​റ​ബ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ആ​രാ​ണെ​ന്നു വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​ൻ ഇ​റാ​നും ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. വൈ​റ്റ് ഹൗ​സോ പെ​ന്‍റ​ഗ​ണോ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഇ​റാ​ൻ സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി​യെ വ​ധി​ച്ച​തി​ൽ പ്ര​തി​കാ​ര​മാ​യി ഇ​റാ​ക്കി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ കഴിഞ്ഞയാഴ്ച ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.