ബിഹാ​റി​ൽ നി​തീ​ഷിനെ മെ​രു​ക്കാ​ൻ ബി​ജെ​പി; ജെ​ഡി​യു-​ബി​ജെ​പി ഒ​റ്റ​ക്കെ​ട്ടെ​ന്ന് അ​മി​ത്ഷാ
Thursday, January 16, 2020 5:59 PM IST
പാ​റ്റ്ന: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യേ​യും ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റി​നേ​യും ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്ന ജെ​ഡി-​യു​വി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ ബി​ജെ​പി ശ്ര​മം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ബിഹാ​റി​ൽ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് പൗ​ര​ത്വ ബി​ല്ലി​നെ​ക്കു​റി​ച്ചു​ള്ള ജ​ന​ങ്ങ​ളു​ടെ തെ​റ്റി​ദ്ധാ​ര​ണ മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ജെ​ഡി​-യു നേ​താ​ക്ക​ളേ​യും അ​മി​ത് ഷാ കാ​ണും.

ബിഹാ​റി​ലെ വൈ​ശാ​ലി​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നി​തീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്ന് അ​മി​ത് ഷാ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധപ്പെ​ട്ട എ​ല്ലാ കിം​വ​ദ​ന്തി​ക​ൾ​ക്കും ഇ​തോ​ടെ വി​രാ​മം കു​റി​ക്കു​ക​യാ​ണെ​ന്നും ഷാ പ​റ​ഞ്ഞു.

ബി​ഹാ​റി​ൽ എ​ൻ​ഡി​എ​ക്കു​ള്ളി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​ണെ​ന്നും ജെ​ഡി-​യു​വും ബി​ജെ​പി​യും വ​ഴി​പി​രി​യു​ക​യാ​ണെ​ന്നു​മു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ട​യാ​ണ് അ​മി​ത് ഷാ​യു​ടെ ഈ ​പ്ര​ഖ്യാ​പ​നം. ജെ​ഡി​-യു ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗം പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തിരേ ശ​ക്ത​മാ​യി രം​ഗ​ത്തു വ​ന്നി​രു​ന്നു.

സം​സ്ഥാ​ന​ത്ത് ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്കു​മാ​റും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ ജെ​ഡി-യു​വി​ന്‍റെ പ്രാ​തി​നി​ധ്യം സം​ബ​ന്ധി​ച്ചും ഇരുപാ​ർ​ട്ടി​ക​ൾ​ക്കു​മി​ട​യി​ൽ അ​ഭി​പ്രാ​യ വ്യത്യാ​സ​മു​ണ്ട്.

സം​സ്ഥാ​ന​ങ്ങ​ളു​ടെ ഭ​ര​ണം ഒ​ന്നൊ​ന്നാ​യി കൈ​വി​ട്ടു​പോ​കു​ന്ന​തു​കൊ​ണ്ടു ത​ന്നെ ബിഹാ​റി​ൽ എ​ങ്ങ​നേ​യും നി​തീ​ഷ്കു​മാ​റി​നെ അ​നു​ന​യി​പ്പി​ക്കാ​നാ​ണ് അ​മി​ത് ഷാ ശ്ര​മി​ക്കു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ ജെ​ഡി​-യു​വി​ന് കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം കൊ​ടു​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.