ഓ​ർ​ഡി​ന​ൻ​സ് വീ​ണ്ടും ഗ​വ​ർ​ണ​ർ​ക്ക് അ​യ​യ്ക്കി​ല്ല; സ​ർ​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം കി​ട്ടി
Thursday, January 16, 2020 6:11 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നു​ള്ള ഓ​ർ​ഡി​ന​ൻ​സ് ഗ​വ​ർ​ണ​ർ​ക്ക് വീ​ണ്ടും അ​യ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നു സ​ർ​ക്കാ​രി​നു നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചു. ഓ​ർ​ഡി​ന​ൻ​സി​നു പ​ക​രം നി​യ​മ നി​ർ​മാ​ണം ന​ട​ത്താ​വു​ന്ന​താ​ണെ​ന്ന നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബി​ല്ലാ​യി സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​ണു സ​ർ​ക്കാ​ർ നീ​ക്കം. ഈ ​മാ​സം മു​പ്പ​ത്തൊ​ന്നി​നാ​ണു നി​യ​മ​സ​ഭാ സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​ത്.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നാ​യി മ​ന്ത്രി​സ​ഭ ഇ​റ​ക്കി​യ ഓ​ർ​ഡി​ന​ൻ​സ് അം​ഗീ​കാ​ര​ത്തി​നാ​യി ഗ​വ​ർ​ണ​ർ​ക്കു സ​മ​ർ​പ്പി​ച്ചെങ്കിലും ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടി​ല്ല.

വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ തു​ട​ങ്ങി​യ​തി​നി​ടെ​യാ​ണ് ഓ​ർ​ഡി​ന​ൻ​സി​ൽ ഒ​പ്പി​ടാ​ൻ ഗ​വ​ർ​ണ​ർ വി​മു​ഖ​ത അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ർ​ഡി​ന​ൻ​സി​നോ​ടു​ള്ള ഗ​വ​ർ​ണ​റു​ടെ വി​യോ​ജി​പ്പ് സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ​ക്കേ​റ്റ തി​രി​ച്ച​ടി​യാ​ണ്.

വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷം നേ​ര​ത്തേ ഗ​വ​ർ​ണ​ർ​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള തീ​രു​മാ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തു രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും സ​ർ​ക്കാ​ർ നീ​ക്കം ത​ട​യ​ണ​മെ​ന്നു​മാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ സാ​ധാ​ര​ണ​യാ​യി നി​യ​മ​സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്തു നി​യ​മ​മാ​ക്കു​ക​യാ​ണു പ​തി​വ്. ഇ​ക്കാ​ര്യം​ത​ന്നെ​യാ​ണു ഗ​വ​ർ​ണ​റും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള വോ​ട്ട​ർ​പ​ട്ടി​ക അ​ടു​ത്ത മാ​സം 28-നു ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണു സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഗ​വ​ർ​ണ​ർ ഓ​ർ​ഡി​ന​ൻ​സി​ൽ ഒ​പ്പി​ട്ടി​ല്ലെ​ങ്കി​ൽ വാ​ർ​ഡ് വി​ഭ​ജ​ന​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ച്ച രീ​തി​യി​ൽ മു​ന്നോ​ട്ടു പോ​കാ​നാ​കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.