ഗ​വ​ർ​ണ​ർ ച​രി​ത്രം പ​ഠി​ക്ക​ണം; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ
Thursday, January 16, 2020 6:11 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ. വാ​ർ​ഡ് വി​ഭ​ജ​ന ഓ​ർ​ഡി​ന​ൻ​സി​ൽ സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണു തു​റ​ന്ന വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം രം​ഗ​ത്തെ​ത്തി​യ​ത്.

ഗ​വ​ർ​ണ​ർ ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന​യും ജ​നാ​ധി​പ​ത്യ ച​രി​ത്ര​വും പ​ഠി​ക്ക​ണ​മെ​ന്നു സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള പ​റ​ഞ്ഞു. അ​ദ്ദേ​ഹം ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്തഃ​സ​ത്ത ഉ​ൾ​ക്കൊ​ണ്ടു പ്ര​വ​ർ​ത്തി​ക്ക​ണം. ഗ​വ​ർ​ണ​റെ വി​മ​ർ​ശി​ക്കാ​മെ​ന്നും ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യി​ൽ വി​മ​ർ​ശ​നം സ്വാ​ഭാ​വി​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി പ്ര​കോ​പ​ന​പ​ര​മാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ കു​റ്റ​പ്പെ​ടു​ത്തി. ഭൂ​ഷ​ണ​മ​ല്ലാ​ത്ത ന​ട​പ​ടി​ക​ളാ​ണു ഗ​വ​ർ​ണ​ർ കൈ​ക്കൊ​ള്ളു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നാ​യി മ​ന്ത്രി​സ​ഭ ഇ​റ​ക്കി​യ ഓ​ർ​ഡി​ന​ൻ​സ് അം​ഗീ​കാ​ര​ത്തി​നാ​യി ഗ​വ​ർ​ണ​ർ​ക്കു സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടി​ല്ല.

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ മീ​പി​ച്ച​തി​നെ​തി​രേ​യും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. സ​ർ​ക്കാ​രി​ന് ഈ ​വി​ഷ​യ​ത്തി​ൽ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മു​ണ്ടെ​ന്നും എ​ന്നാ​ൽ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ മേ​ധാ​വി​യാ​യ ത​ന്നെ അ​റി​യി​ച്ചി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി​യ ഗ​വ​ർ​ണ​ർ, താ​ൻ റ​ബ​ർ സ്റ്റാ​ന്പ​ല്ലെ​ന്നും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.