ഞ​ങ്ങ​ൾ ആ​രെ കൊ​ന്നു, എ​വി​ടെ ബോം​ബ് വ​ച്ചു?; മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ല​ൻ, താ​ഹ
Thursday, January 16, 2020 6:38 PM IST
കൊ​ച്ചി: ത​ങ്ങ​ൾ മാ​വോ​യി​സ്റ്റു​ക​ള​ല്ലെ​ന്നും സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും ആ​വ​ർ​ത്തി​ച്ചു പ​ന്തീ​ര​ങ്കാ​വ് യു​എ​പി​എ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ല​ൻ ഷു​ഹൈ​ബും താ​ഹ ഫ​സ​ലും. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഐ​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പ്ര​തി​ക​ര​ണം.

ഞ​ങ്ങ​ൾ മാ​വോ​യി​സ്റ്റു​ക​ള​ല്ല. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ്. മു​ഖ്യ​മ​ന്ത്രി എ​ന്താ​ണ് അ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്ന​റി​യി​ല്ല. ഇ​നി ഞ​ങ്ങ​ൾ മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​തെ​ങ്കി​ൽ അ​തി​നു കൃ​ത്യ​മാ​യ തെ​ളി​വു കൊ​ണ്ടു​വ​ര​ട്ടെ. ഞ​ങ്ങ​ൾ ആ​രെ​യാ​ണു കൊ​ന്ന​തെ​ന്ന​തി​നും എ​വി​ടെ​യാ​ണു ബോം​ബു വ​ച്ച​തെ​ന്ന​തി​നും മു​ഖ്യ​മ​ന്ത്രി പ​റ​യ​ട്ടെ- ഇ​രു​വ​രും മാ​ധ്യ​മ​ങ്ങ​ളോ​ടു വി​ളി​ച്ചു​പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​രു​വ​രെ​യും എ​ൻ​ഐ​എ കോ​ട​തി ഫെ​ബ്രു​വ​രി 17 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. എ​ൻ​ഐ​എ ന​ൽ​കി​യ ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ൽ കോ​ട​തി വെ​ള്ളി​യാ​ഴ്ച വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കും. കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ഇ​രു​വ​രെ​യും തൃ​ശൂ​ർ ഹൈ ​സെ​ക്യൂ​രി​റ്റി ജ​യി​ലി​ലേ​ക്കു മാ​റ്റി.

ന​വം​ബ​ർ ഒ​ന്നി​നാ​ണു സി​പി​എം ബ്രാ​ഞ്ച് അം​ഗ​ങ്ങ​ളാ​യ അ​ല​ൻ ഷു​ഹൈ​ബി​നെ​യും താ​ഹ ഫ​സ​ലി​നെ​യും മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത് യു​എ​പി​എ ചു​മ​ത്തി​യ​ത്. റി​മാ​ൻ​ഡി​ലാ​യ ഇ​രു​വ​രും ജാ​മ്യം തേ​ടി കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി​യി​ലും പി​ന്നീ​ട് ഹൈ​ക്കോ​ട​തി​യി​ലും ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും ത​ള്ളി. ഇ​തി​നു പി​ന്നാ​ലെ​യാ​ണു കേ​സ് എ​ൻ​ഐ​എ​ക്കു കൈ​മാ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.