സെ​ൻ​കു​മാ​റി​ന്‍റെ ന​ട​പ​ടി ഗു​ണ്ടാ​യി​സം, കേ​സെ​ടു​ക്ക​ണം: പ​ത്ര​പ്ര​വ​ർ​ത്ത​ക യു​ണി​യ​ൻ
Thursday, January 16, 2020 9:10 PM IST
തി​രു​വ​ന​ന്ത​പു​രം: വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ചോ​ദ്യം ചോ​ദി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നോ​ട് മു​ൻ ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​നെ അ​പ​ല​പി​ച്ച് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യു​ണി​യ​ൻ. സെ​ൻ​കു​മാ​റി​ന്‍റെ ന​ട​പ​ടി​ ഗു​ണ്ടാ​യി​സ​മാ​ണെ​ന്നും പോ​ലീ​സ് കേ​സെ​ടു​ക്ക​ണ​മെ​ന്നും കെ​യു​ഡ​ബ്ള്യു​ജെ പ​ത്ര​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ത്ര​ക്കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം:

തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ചോ​ദ്യം ചോ​ദി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നോ​ട് ഗു​ണ്ടാ​യി​സം കാ​ണി​ച്ച മു​ൻ പോ​ലീ​സ് മേ​ധാ​വി ടി ​പി സെ​ൻ​കു​മാ​റി​ന്‍റെ ന​ട​പ​ടി​യെ ഗ​ഡ​ണ​ഖ അ​തി​ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു. പ​ണ്ടി​രു​ന്ന ക​സേ​ര​യു​ടെ ഹു​ങ്കി​ൽ എ​ക്കാ​ല​വും ലോ​ക​ത്തെ വി​റ​പ്പി​ച്ചു നി​ർ​ത്താ​മെ​ന്നു ക​രു​തു​ന്ന​വ​ർ സ്വ​പ്ന​ലോ​ക​ത്തു​നി​ന്നു താ​ഴേ​ക്കി​റ​ങ്ങി​വ​രേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു.

ഏ​കാ​ധി​പ​ത്യ​ത്തിെ​ൻ​റ വി​ട്ടു​മാ​റാ​ത്ത അ​സ്കി​ത​യി​ൽ, ത​ങ്ങ​ൾ പ​റ​യു​ന്ന​തു മാ​ത്രം കേ​ട്ടെ​ഴു​താ​നു​ള്ള ഏ​റാ​ൻ​മൂ​ളി​ക​ളാ​ണു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നു ചി​ന്തി​ക്കു​ന്ന​വ​ർ വി​ഡ്ഢി​ക​ളു​ടെ സ്വ​ർ​ഗ​ത്തി​ലാ​ണു ജീ​വി​ക്കു​ന്ന​തെ​ന്നു മാ​ത്ര​മേ പ​റ​യാ​ൻ ക​ഴി​യൂ. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ശ​ക്ത​മാ​യ ചോ​ദ്യം ഉ​ന്ന​യി​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ബ​ലം പ്ര​യോ​ഗി​ച്ചു പു​റ​ത്താ​ക്കാ​നും തി​രി​ച്ച​റി​യ​ൽ രേ​ഖ നോ​ക്കാ​നും ശ്ര​മി​ക്കു​ന്ന അ​ധി​കാ​ര​ത്തി​ന്‍റെ ആ​ക്രോ​ശം സാ​ക്ഷ​ര കേ​ര​ളം ഒ​ന്ന​ട​ങ്കം അ​വ​ജ്ഞ​യു​ടെ ച​വ​റ്റു​കു​ട്ട​യി​ൽ ത​ള്ളേ​ണ്ട​തു​ണ്ട്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെു​ട ആ​സ്ഥാ​ന​ത്ത് ശാ​രീ​രി​ക വൈ​ഷ​മ്യ​ങ്ങ​ളു​ള്ള ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ പ​ര​സ്യ​മാ​യി ആ​ഹ്വാ​നം ചെ​യ്ത മു​ൻ ഡി.​ജി.​പി ടി.​പി സെ​ൻ​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കു​ക​യാ​ണു പോ​ലീ​സ് ചെ​യ്യേ​ണ്ട​ത്.

താ​ൻ പ​റ​യാ​ൻ വ​ന്ന​തു മാ​ത്ര​മേ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ചോ​ദി​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്ന ശാ​ഠ്യ​ത്തി​ലൂ​ടെ അ​ധി​കാ​ര​പ്ര​മ​ത്ത​ത​യു​ടെ നേ​ർ അ​വ​കാ​ശി​യാ​ണ് താ​ൻ എ​ന്ന് സെ​ൻ​കു​മാ​ർ തെ​ളി​യി​ക്കു​ക​യാ​ണ്. ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കാ​തി​രി​ക്കാ​ൻ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തു​ന്ന​യാ​ൾ​ക്കു സ്വാ​ത​ന്ത്ര്യം ഉ​ണ്ടെ​ങ്കി​ലും ചോ​ദ്യ​ത്തി​ന് വി​ല​ങ്ങി​ടാ​ൻ ആ​ർ​ക്കും അ​ധി​കാ​ര​മി​ല്ല. എ​ന്തു പി​ൻ​ബ​ല​ത്തി​ലാ​യാ​ലും ആ ​അ​ധി​കാ​രം വ​ക​വെ​ച്ചു​കൊ​ടു​ക്കാ​ൻ മാ​ധ്യ​മ സ​മൂ​ഹ​ത്തി​നു സൗ​ക​ര്യ​പ്പെ​ടി​ല്ല. ക​ക്ഷി രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ ഏ​തു നേ​താ​ക്ക​ളോ​ടും ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​ത​ന്നെ​യാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. അ​ത​റി​യാ​ത്ത ആ​ള​ല്ല സെ​ൻ​കു​മാ​ർ. എ​ന്നി​ട്ടും തി​ക​ഞ്ഞ ധാ​ർ​ഷ്ട്യം പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു മു​ൻ ഡി​ജി​പി.

വാ​ർ​ത്താ​സ​മ്മേ​ള​ന ഹാ​ളി​ൽ ക്രി​മി​ന​ൽ മ​ന​സ്സു​ള്ള അ​നു​യാ​യി​ക്കൂ​ട്ട​ത്തെ നി​റ​ച്ചി​രു​ത്താ​ൻ ആ​രാ​ണ് ഇ​യാ​ൾ​ക്ക് അ​നു​വാ​ദം ന​ൽ​കി​യ​ത് ഇ​ഷ്ട​മി​ല്ലാ​ത്ത ചോ​ദ്യം ഉ​ന്ന​യി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നോ​ട് ഇ​വി​ടെ വ​രൂ എ​ന്ന് ആ​ജ്ഞാ​പി​ക്കാ​നും പി​ടി​ച്ചു​പു​റ​ത്താ​ക്കാ​ൻ നി​ർ​ദേ​ശി​ക്കാ​നും മു​ൻ ഡി.​ജി.​പി​ക്കെ​ന്ന​ല്ല ഒ​രാ​ൾ​ക്കും ഒ​രു ഭ​ര​ണ​ഘ​ട​ന​യും അ​ധി​കാ​രം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് കെ.​പി റ​ജി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എ​സ് സു​ഭാ​ഷും പ്ര​സ്താ​വ​ന​യി​ൽ ഓ​ർ​മി​പ്പി​ച്ചു.


എ​സ്എ​ൻ​ഡി​പി യൂ​ണി​യ​നെ​തി​രേ മു​ൻ ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​റും സു​ഭാ​ഷ് വാ​സു​വും ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് ചോ​ദ്യം ചോ​ദി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ സെ​ൻ​കു​മാ​ർ അ​പ​മാ​നി​ക്കു​ക​യും ഒ​രു സം​ഘം കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത​ത്. ത​ന്നെ ഡി​ജി​പി​യാ​ക്കി​യ​ത് തെ​റ്റാ​യി​പ്പോ​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞ​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യം.

ചോ​ദ്യം കേ​ട്ട​തോ​ടെ സെ​ൻ​കു​മാ​ർ ക്ഷു​ഭി​ത​നാ​യി. താ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണോ എ​ന്നും മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ എ​ന്നും സെ​ൻ​കു​മാ​ർ ചോ​ദി​ച്ചു. അ​യാ​ളെ പി​ടി​ക്കാ​ൻ അ​നു​യാ​യി​ക​ൾ​ക്കു നി​ർ​ദ്ദേ​ശ​വും ന​ൽ​കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നോ​ടു മു​ന്നോ​ട്ടു​വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ശേ​ഷ​വും പ​രു​ഷ​മാ​യി സം​സാ​രി​ച്ചു. ഇ​തി​നി​ടെ സെ​ൻ​കു​മാ​ർ അ​നു​കൂ​ലി​ക​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​തോ​ടെ മ​റ്റു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ടു. ഇ​തോ​ടെ​യാ​ണ് പ്ര​ശ്നം അ​വ​സാ​നി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.