സെ​ൻ​കു​മാ​റി​നും സു​ഭാ​ഷ് വാ​സു​വി​നു​മെ​തി​രേ പ​രാ​തി​യു​മാ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ
Thursday, January 16, 2020 9:12 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​ർ, ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഭാ​ഷ് വാ​സു എ​ന്നി​വ​ർ​ക്കെ​തി​രേ പ​രാ​തി​യു​മാ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ. ക​ട​വി​ൽ റ​ഷീ​ദാ​ണ് തി​രു​വ​ന​ന്ത​പു​രം ക​ന്േ‍​റാ​ണ്‍​മെ​ന്‍റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ്ര​സ്ക്ല​ബി​ലെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ ഇ​വ​രും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റു പ​ത്തു പേ​രും ചേ​ർ​ന്നു ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണു പ​രാ​തി.

എ​സ്എ​ൻ​ഡി​പി യൂ​ണി​യ​നെ​തി​രേ മു​ൻ ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​റും സു​ഭാ​ഷ് വാ​സു​വും ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് ചോ​ദ്യം ചോ​ദി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ സെ​ൻ​കു​മാ​ർ അ​പ​മാ​നി​ക്കു​ക​യും ഒ​രു സം​ഘം കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത​ത്. ത​ന്നെ ഡി​ജി​പി​യാ​ക്കി​യ​തു തെ​റ്റാ​യി​പ്പോ​യെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞ​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യം.

ചോ​ദ്യം കേ​ട്ട​തോ​ടെ സെ​ൻ​കു​മാ​ർ ക്ഷു​ഭി​ത​നാ​യി. താ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണോ എ​ന്നും മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ എ​ന്നും സെ​ൻ​കു​മാ​ർ ചോ​ദി​ച്ചു. അ​യാ​ളെ പി​ടി​ക്കാ​ൻ അ​നു​യാ​യി​ക​ൾ​ക്കു നി​ർ​ദ്ദേ​ശ​വും ന​ൽ​കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നോ​ടു മു​ന്നോ​ട്ടു​വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ശേ​ഷ​വും പ​രു​ഷ​മാ​യി സം​സാ​രി​ച്ചു. ഇ​തി​നി​ടെ സെ​ൻ​കു​മാ​ർ അ​നു​കൂ​ലി​ക​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​തോ​ടെ മ​റ്റു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ടു. ഇ​തോ​ടെ​യാ​ണ് പ്ര​ശ്നം അ​വ​സാ​നി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തെ കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യു​ണി​യ​ൻ അ​പ​ല​പി​ച്ചി​രു​ന്നു. സെ​ൻ​കു​മാ​റി​ന്‍റെ ന​ട​പ​ടി ഗു​ണ്ടാ​യി​സ​മാ​ണെ​ന്നും പോ​ലീ​സ് കേ​സെ​ടു​ക്ക​ണ​മെ​ന്നും കെ​യു​ഡ​ബ്ള്യു​ജെ പ​ത്ര​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.