ബ​ല​പ്ര​യോ​ഗ​മ​ല്ല, ഇ​ന്ത്യ സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​ത് സം​വാ​ദ​ങ്ങ​ളി​ലൂ​ടെ: പ്ര​ധാ​ന​മ​ന്ത്രി
Thursday, January 16, 2020 10:51 PM IST
കോ​ഴി​ക്കോ​ട്: അ​ധി​കാ​ര പ്ര​യോ​ഗ​ത്തി​ലൂ​ടെ​യ​ല്ല, സം​വാ​ദ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ സം​ഘ​ർ​ഷ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി​യ​തെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​ഴി​ക്കോ​ട് ഐ​ഐ​എ​മ്മി​ലെ സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ പൂ​ർ​ണ​കാ​യ പ്ര​തി​മ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ശേ​ഷം, ഇ​ന്ത്യ​ൻ ചി​ന്ത​ക​ളു​ടെ ആ​ഗോ​ള​വ​ത്ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദ്വേ​ഷം, അ​ക്ര​മം, ഭീ​ക​ര​വാ​ദം എ​ന്നി​ങ്ങ​നെ​യു​ള​ള പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്നു മു​ക്തി നേ​ടാ​നാ​ണു ലോ​കം ശ്ര​മി​ക്കു​ന്ന​ത്. ഈ ​രം​ഗ​ത്ത് ഇ​ന്ത്യ​യു​ടെ ശൈ​ലി പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​നു പ​ക​രം സം​വാ​ദ​ങ്ങ​ളി​ലൂ​ടെ സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ രീ​തി. മ​റ്റു രാ​ജ്യ​ങ്ങ​ൾ സ​ന്പ​ത്തും സ്ഥ​ല​വും കൈ​യ​ട​ക്കാ​നാ​ണു യു​ദ്ധം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ത്യ​യു​ടെ സൈ​നി​ക​ർ സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി​യാ​ണ് യു​ദ്ധം ചെ​യ്യു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ലോ​ക​ത്തി​ന്‍റെ എ​ല്ലാ​യി​ട​ത്തു​നി​ന്നും ആ​ളു​ക​ൾ എ​ത്തി​യ​തോ​ടെ​യാ​ണു ന​മ്മു​ടെ സം​സ്കാ​രം അ​ഭി​വൃ​ദ്ധി​നേ​ടി​യ​ത്. ആ​ഗോ​ള രം​ഗ​ത്തെ സ​മാ​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ലോ​കം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​നു​ള്ള ശേ​ഷി ന​മ്മു​ടെ രാ​ജ്യ​ത്തി​നു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.