ഇ​ന്ത്യ​യി​ൽ തീ​വ്ര​വാ​ദ വി​രു​ദ്ധ ക്യാ​ന്പു​ക​ളു​ണ്ട്; ബി​പി​ൻ റാ​വ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ
Friday, January 17, 2020 12:17 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ തീ​വ്ര​വാ​ദ വി​രു​ദ്ധ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നു വെ​ളി​പ്പെ​ടു​ത്തി ചീ​ഫ് ഓ​ഫ് ഡി​ഫ​ൻ​സ് സ്റ്റാ​ഫ് ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത്. ന്യൂ​ഡ​ൽ​ഹി​യി​ൽ റെ​യ്സീ​ന ഡ​യ​ലോ​ഗ് 2010-നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ഒ​രു ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 10-12 വ​യ​സു​ള്ള കു​ട്ടി​ക​ൾ വ​രെ കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദ​ത്തി​ലേ​ക്കു ന​യി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് റാ​വ​ത്ത് പ​റ​ഞ്ഞു.

ചി​ല​രെ തീ​വ്ര​വാ​ദ​ത്തി​ൽ​നി​ന്നു പി​ന്തി​രി​പ്പി​ക്കാ​ൻ ക​ഴി​യും. എ​ന്നാ​ൽ പൂ​ർ​ണ​മാ​യും തീ​വ്ര​വാ​ദ​ത്തി​ലേ​ക്കു ചാ​ഞ്ഞു ക​ഴി​ഞ്ഞ​വ​രു​ണ്ട്. അ​വ​രെ പ്ര​ത്യേ​ക​മാ​യെ​ടു​ത്തു തീ​വ്ര​വാ​ദ വി​രു​ദ്ധ ക്യാ​ന്പു​ക​ളി​ൽ പാ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്. ന​മ്മു​ടെ രാ​ജ്യ​ത്തു തീ​വ്ര​വാ​ദ വി​രു​ദ്ധ ക്യാ​ന്പു​ക​ളു​ണ്ട്. പാ​ക്കി​സ്ഥാ​നി​ലും ഇ​ത്ത​രം ക്യാ​ന്പു​ക​ളു​ണ്ട്. അ​വ​ർ പി​ന്തു​ണ​യ്ക്കു​ന്ന ഭീ​ക​രാ​വാ​ദം അ​വ​ർ​ക്കു ത​ന്നെ തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ടെ​ന്നു പാ​ക്കി​സ്ഥാ​ൻ മ​ന​സി​ലാ​ക്കി ക​ഴി​ഞ്ഞെ​ന്നും ബി​പി​ൻ റാ​വ​ത്ത് പ​റ​ഞ്ഞു.

കൃ​ത്യ​മാ​യി ആ​ളു​ക​ളെ നി​രീ​ക്ഷി​ച്ചാ​ൽ ഓ​ണ്‍​ലൈ​ൻ തീ​വ്ര​വാ​ദം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യും. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ളെ​യാ​ണ് സം​ബോ​ധ​ന ചെ​യ്യേ​ണ്ട​ത്. തീ​വ്ര​വാ​ദി​ക​ളെ​യും തീ​വ്ര​വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രെ​യും ഒ​റ്റ​പ്പെ​ടു​ത്ത​ണം. ന​യ​ത​ന്ത്ര​പ​ര​മാ​യ ഉ​പ​രോ​ധ​ങ്ങ​ളും ഫി​നാ​ൻ​ഷ​ൽ ആ​ക്ഷ​ൻ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തീ​വ്ര​വാ​ദ​ത്തെ നേ​രി​ടാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തീ​വ്ര​വാ​ദ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​വ​സാ​നി​ക്കേ​ണ്ട​തു​ണ്ട്. 2011 സെ​പ്റ്റം​ബ​റി​ലെ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം അ​മേ​രി​ക്ക തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ യു​ദ്ധം പ്ര​ഖ്യാ​പി​ച്ചു. അ​ത്ത​ര​ത്തി​ലു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഇ​ന്ത്യ​യും ത​യാ​റാ​ക​ണ​മെ​ന്നു ബി​പി​ൻ റാ​വ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.