എ​എ​സ്ഐ​യു​ടെ കൊ​ല​യ്ക്കു പി​ന്നി​ൽ പ്ര​തി​കാ​രം, പോ​ലീ​സി​നെ പാ​ഠം പ​ഠി​പ്പി​ക്ക​ൽ
Friday, January 17, 2020 5:41 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ളി​യി​ക്കാ​വി​ള​യി​ൽ എ​എ​സ്ഐ വി​ൽ​സ​നെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ഖ്യ​പ്ര​തി​ക​ൾ​ക്ക് തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് (ഐ​എ​സ്) മാ​യി ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ബ​ന്ധ​മു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് പോ​ലീ​സ്.

ചോ​ദ്യം ചെ​യ്യ​ലി​നി​ട​യി​ൽ കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ തൗ​ഫീ​ഖും ഷ​മീ​മും, ഭ​ര​ണ-​പോ​ലീ​സ് സം​വി​ധാ​ന​ത്തി​നെ​തി​രാ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. സം​ഘ​ട​ന​യു​ടെ ആ​ശ​യം ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് ത​ങ്ങ​ൾ ചെ​യ്ത​തെ​ന്നും ഇ​വ​ർ ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

ത​ങ്ങ​ൾ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു എ​ന്നും ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സി​നെ ഒ​രു പാ​ഠം പ​ഠി​പ്പി​ക്കാ​നാ​ണ് ത​ങ്ങ​ൾ ചെ​ക്ക് പോ​സ്റ്റ് ആ​ക്ര​മി​ക്കു​ക​യും എ​എ​സ്ഐ​യെ കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തെ​ന്നും ത​മി​ഴ്നാ​ട് ഡി​ഐ​ജി​യു​ടെ​യും ക​ന്യാ​കു​മാ​രി എ​സ്പി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം ത​മി​ഴ്നാ​ട് പോ​ലീ​സ് പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ലും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം പ്ര​തി​ക​ൾ ഏ​തു സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. പ്ര​തി​ക​ൾ​ക്ക് തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്താ​ലാ​ണ് ഐ​എ​സ് അ​ട​ക്ക​മു​ള്ള തീ​വ്ര​വാ​ദ​സം​ഘ​ട​ന​ക​ളു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ടോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​നൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം പ്ര​തി​ക​ൾ​ക്കു വേ​ണ്ടി ഹാ​ജ​രാ​കാ​ൻ കോ​ട​തി​യി​ലെ​ത്തി​യ അ​ഭി​ഭാ​ഷ​ക​രെ നാ​ട്ടു​കാ​രും മ​റ്റ് അ​ഭി​ഭാ​ഷ​ക​രും ചേ​ർ​ന്ന് ത​ട​ഞ്ഞ​ത് കു​ഴി​ത്തു​റ കോ​ട​തി പ​രി​സ​ര​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. നാ​ഗ​ർ​കോ​വി​ൽ കോ​ട​തി​യി​ൽ നി​ന്നും എ​ത്തി​യ മൂ​ന്നു അ​ഭി​ഭാ​ഷ​ക​രെ​യാ​ണു ത​ട​ഞ്ഞ​ത്. തു​ട​ർ​ന്ന് അ​വ​ർ മ​ട​ങ്ങി​പ്പാ​യി.

കേ​സി​ലെ പ്ര​തി​ക​ളാ​യ തൗ​ഫീ​ഖും ഷ​മീ​മും കോ​ട​തി​യി​ൽ കു​റ്റം സ​മ്മ​തി​ച്ചു. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും കോ​ട​തി അ​ത് അ​നു​വ​ദി​ച്ചി​ല്ല. പ​തി​നാ​ലു ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന ഇ​രു​വ​രെ​യും തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ഹാ​ജ​രാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. റി​മാ​ൻ​ഡ് ചെ​യ്ത ര​ണ്ടു​പേ​രെ​യും പാ​ള​യം​കോ​ട്ട സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി. തി​ങ്ക​ളാ​ഴ്ച​ത​ന്നെ ക​സ്റ്റ​ഡി ആ​വ​ശ്യ​പ്പെ​ട്ടു വീ​ണ്ടും അ​പേ​ക്ഷ ന​ൽ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.