"ഭ​ര​ണ​ഘ​ട​ന വാ​യി​ക്കു​ന്ന​ത് എ​ങ്ങ​നെ​ കു​റ്റ​മാ​കും, പോ​രാ​ട്ടം തു​ട​രും'; ക​രു​ത്തു​കാ​ട്ടി ആ​സാ​ദ്‌
Friday, January 17, 2020 6:12 AM IST
ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​ന വാ​യി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണു കു​റ്റ​ക​ര​മാ​കു​ന്ന​തെ​ന്ന് ഭീം ​ആ​ർ​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ്. ഒ​രു മാ​സ​ത്തെ ജ​യി​ൽ​വാ​സ​ത്തി​നു ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് ആ​സാ​ദ് ഈ ​ചോ​ദ്യ​മു​ന്ന​യി​ച്ച​ത്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ ത​ന്‍റെ പോ​രാ​ട്ടം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഭ​ര​ണ​ഘ​ട​ന​യെ അ​നു​സ​രി​ച്ചാ​ണു ത​ന്‍റെ പോ​രാ​ട്ടം. അ​തു തു​ട​രു​ക​ത​ന്നെ ചെ​യ്യും. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണു കു​റ്റ​ക​ര​മാ​കു​ന്ന​ത്. ഡ​ൽ​ഹി പോ​ലീ​സ് കേ​ന്ദ്ര​ത്തി​ന്‍റെ താ​ള​ത്തി​നു തു​ള്ളു​ക​യാ​ണെ​ന്നും ആ​സാ​ദ് പ​റ​ഞ്ഞു. ത​നി​ക്കു മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കാ​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ ത​നി​ക്കു വി​ശ്വാ​സ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. താ​ൻ ജീ​വി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം ഭ​ര​ണ​ഘ​ട​ന​യെ ത​ക​ർ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​സാ​ദ് പി​ന്നീ​ട് ട്വി​റ്റ​റി​ൽ എ​ഴു​തി.

ഡ​ൽ​ഹി തീ​സ് ഹ​സാ​രി കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം ജ​യി​ൽ മോ​ചി​ത​നാ​യ​ത്. വ​ൻ സ്വീ​ക​ര​ണ​മാ​ണ് ജ​യി​ലി​നു പു​റ​ത്ത് ആ​സാ​ദി​ന് അ​ണി​ക​ൾ ന​ൽ​കി​യ​ത്.

തീ​സ് ഹ​സാ​രി കോ​ട​തി​യി​ലെ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി കാ​മി​നി ലാ​വ് ആ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​ട്ട​ത്. നാ​ലാ​ഴ്ച ഡ​ൽ​ഹി​യി​ലേ​ക്കു ക​ട​ക്ക​രു​തെ​ന്ന​ത് അ​ട​ക്ക​മു​ള്ള ഉ​പാ​ധി​ക​ളോ​ടെ​യാ​ണു ജാ​മ്യം. 25,000 രൂ​പ വ്യ​ക്തി​ഗ​ത ബോ​ണ്ട് കെ​ട്ടി​വ​യ്ക്ക​ണം. ഒ​രു മാ​സ​ത്തേ​ക്കു പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ഉ​പാ​ധി​ക​ളി​ൽ പ​റ​യു​ന്നു.

ഡ​ൽ​ഹി ജു​മാ മ​സ്ജി​ദ് സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​സാ​ദി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​തു കോ​ട​തി അം​ഗീ​ക​രി​ച്ചു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ഡ​ൽ​ഹി ജു​മാ മ​സ്ജി​ദി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ക​ഴി​ഞ്ഞ മാ​സം ഇ​രു​പ​ത്തൊ​ന്നി​നാ​ണ് ആ​സാ​ദ് പോ​ലീ​സി​നു പി​ടി​കൊ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.