ദേ​വീ​ന്ദ​ർ സിം​ഗി​നെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി‌
Friday, January 17, 2020 7:51 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ ദേ​വീ​ന്ദ​ർ സിം​ഗ് തീ​വ്ര​വാ​ദി​ക​ളെ സ​ഹാ​യി​ച്ചു​വെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ദേ​വീ​ന്ദ​റി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം കാ​ഷ്മീ​രി​ൽ ഭീ​ക​ര​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെയാണ് ദേ​വീ​ന്ദ​ർ സിം​ഗ് പി​ടി​യി​ലാ​യ​ത്. ദേ​വീ​ന്ദ​ർ സിം​ഗി​ന്‍റെ അ​റ​സ്റ്റ് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നി​ർ​ണാ​യ​ക​മാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു​വെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

ആ​രു​ടെ ഉ​ത്ത​ര​വി​ലാ​ണ് അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നും പ്രി​യ​ങ്ക ചോ​ദി​ച്ചു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഇ​ന്ത്യ​യ്‌​ക്കെ​തി​രെ ആ​ക്ര​മ​ണ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ തീ​വ്ര​വാ​ദി​ക​ളെ സ​ഹാ​യി​ക്കു​ന്ന​ത് രാ​ജ്യ​ദ്രോ​ഹ​മാ​ണെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.