ക​ളി​യി​ക്കാ​വി​ള എ​എ​സ്ഐ വ​ധം: മു​ഖ്യ​പ്ര​തി​ക​ൾ​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി
Friday, January 17, 2020 10:12 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ളി​യി​ക്കാ​വി​ള എ​എ​സ്ഐ വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ൾ​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി. മു​ഖ്യ​പ്ര​തി​ക​ളാ​യ അ​ബ്ദു​ൾ ഷെ​മീം, തൗ​ഫി​ക്ക് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് യു​എ​പി​എ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. തീ​വ്ര​വാ​ദ ബ​ന്ധം സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​എ​പി​എ ചു​മ​ത്തു​ന്ന​ത്.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഫോ​ട​ന​വും അ​ക്ര​മ​വും ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ ത​മി​ഴ്നാ​ട് പോ​ലീ​സി​ലെ ക്യു ​ബ്രാ​ഞ്ച്സം ഘ​ത്തോ​ട് പ്ര​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ സം​ഘ​ത്തി​ൽ ഇ​രു​പ​തോ​ളം തീ​വ്ര​വാ​ദി പ്ര​വ​ർ​ത്ത​ക​ർ ഉ​ണ്ടെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലും ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​ത്തി​ലും സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്താ​ൻ ഇ​വ​ർ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം ​ഘ​ത്തി​ലെ മൂ​ന്ന് പേ​ർ ചാ​വേ​ർ ആ​കാ​ൻ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യി​രു​ന്നു​വെ​ന്നാ​ണ് ചോ​ദ്യം​ചെ​യ്യ​ൽ വേ​ള​യി​ൽ വ്യ​ക്ത​മാ​യി.

ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ണാ​ട​ക​ത്തി​ലെ ഉ​ഡു​പ്പി​യി​ൽ​നി​ന്നു ത​മി​ഴ്നാ​ട് ക്യു ​ബ്രാ​ഞ്ച് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളെ ഇ​ന്ന​ലെ മു​ത​ൽ ക​ർ​ണാ​ട​ക പോ​ലീ​സും ത​മി​ഴ്നാ​ട് പോ​ലീ​സും ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ക​ർ​ണാ​ട​ക പോ​ലീ​സ് പ്ര​തി​ക​ളെ ത​മി​ഴ്നാ​ട് പോ​ലീ​സി​ന് കൈ​മാ​റി. ഇ​ന്ന് ത​മി​ഴ്നാ​ട് പോ​ലീ​സ് സം​ഘം പ്ര​തി​ക​ളെ ത​മി​ഴ്നാ​ട്ടി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത തൗ​ഫി​ക്കി​ന്‍റെ​യും ഷെ​മീ​മി​ന്‍റെ​യും സു​ഹൃ​ത്ത് ഇ​ജാ​സ് പാ​ഷ​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ ​യ്ത​പ്പോ​ഴാ​ണ് തൗ​ഫി​ക്കി​ന്‍റെ​യും ഷെ​മീ​മി​ന്‍റെ​യും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ ണ​ത്തി​ലാ​ണ് ഉ​ഡു​പ്പി​യി​ൽ നി​ന്നു പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ത​മി​ഴ്നാ​ട്ടി​ലെ നി​രോ​ധി​ത തീ​വ്ര​വാ​ദി സം​ഘ​ട​ന​യാ​യ അ​ൽ ഉ​മ്മ​യു​ടെ പു​തി​യ പ​തി​പ്പാ​യ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ലീ​ഗ് (ത​മി​ഴ്നാ​ട്) എ​ന്ന സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ ളാ​ണ് തൗ​ഫി​ക്കും സം​ഘ​വു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.