പൗ​ര​ത്വ ഭേ​ദ​ഗ​തി: ഇ​ന്ത്യാ​ക്കാ​ർ തീ​രു​മാ​നി​ക്ക​ട്ടെ; മ​റ്റു രാ​ജ്യ​ങ്ങ​ൾ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​തി​ല്ലെ​ന്ന് ഹം​ഗ​റി
Friday, January 17, 2020 1:16 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ​നി​മ​യ​ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന വാ​ഗ്വാ​ദ​ങ്ങ​ളി​ൽ മ​റ്റു രാ​ജ്യ​ങ്ങ​ൾ ഉ​ട​പെ​ടാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് ഹം​ഗ​റി​യു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പീ​റ്റ​ർ സി​ജി​റാ​റ്റോ. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യെ ഉ​പ​ദേ​ശി​ക്കു​ന്ന​ത് രാ​ജ്യാ​ന്ത​ര സ​മൂ​ഹം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു ദേ​ശീ​യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഹം​ഗേറിയൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ത​ന്‍റെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​റ്റു​ള്ള രാ​ജ്യ​ങ്ങ​ൾ ഒ​രു രാ​ജ്യ​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​തും അ​വ​രെ പ​ഠി​പ്പി​ക്കാ​ൻ പോ​കു​ന്ന​തും ഞ​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള കാ​ര്യ​മ​ല്ലെ​ന്നും പീ​റ്റ​ർ സി​ജി​റാ​റ്റോ വ്യ​ക്ത​മാ​ക്കി.

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യും പൗ​ര​ത്വ ര​ജി​സ്റ്റ​റു​മൊ​ക്കെ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്തര കാ​ര്യ​ങ്ങ​ളാ​ണ്. സ​ർ​ക്കാ​ർ ന​ല്ല തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്താ​ൽ ജ​ന​ങ്ങ​ൾ അ​വ​രെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്കും. മ​റി​ച്ച് മോ​ശ​മാ​യ തീ​രു​മാ​ന​ങ്ങ​ളാ​ണെ​ങ്കി​ൽ അ​വ​രെ പി​ന്ത​ള്ളും. ഇ​ന്ത്യാ​ക്കാ​ർ​ക്ക് ഇ​തെ​ല്ലാം വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.