എ​ന്നി​ട്ടും അ​രി​ശം തീ​രാ​തെ; ത​ന്നെ മ​റി​ക​ട​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​വ​ർ​ത്തി​ക്കാ​നാ​വി​ല്ല: ഗ​വ​ർ‌​ണ​ർ
Friday, January 17, 2020 1:25 PM IST
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള പോ​ര് മൂ​ർ​ച്ഛി​ക്കു​ന്നു. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. കേ​ന്ദ്ര​നി​യ​മ​ത്തി​നെ​തി​രെ കോ​ട​തി​യി​ൽ​പോ​കും മു​ൻ​പ് ത​ന്നെ അ​റി​യി​ക്ക​ണം. ച​ട്ട​ങ്ങ​ൾ പ്ര​കാ​രം ഇ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

റൂ​ൾ​സ് ഓ​ഫ് ബി​സി​ന​സ് ച​ട്ടം പാ​ലി​ക്കാ​ത്ത​തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടും. അ​ത​ല്ലാ​തെ ത​ന്‍റെ മു​ന്നി​ൽ വ​ഴി​യി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. റൂ​ൾ​സ് ഓ​ഫ് ബി​സി​ന​സ് വാ​യി​ച്ചാ​ണ് ഗ​വ​ർ​ണ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ബ്രി​ട്ടീ​ഷ് കാ​ല​ത്തെ കൊ​ളോ​ണി​യ​ൽ വാ​ഴ്ച​യ​ല്ലെ​ന്ന് എ​ല്ലാ​വ​രും മ​ന​സി​ലാ​ക്ക​ണം. ഗ​വ​ർ​ണ​റു​ടെ അ​ധി​കാ​ര​ത്തെ മ​റി​ക​ട​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​വ​ർ​ത്തി​ക്കാ​നാ​വി​ല്ല. വ്യ​ത്യ​സ്ത​മാ​യ നി​ല​പാ​ടി​ലും വി​യോ​ജി​പ്പി​ലും ഒ​രു​പ്ര​ശ്ന​വു​മി​ല്ല. പ​ക്ഷെ അ​ത് നി​യ​മം പാ​ലി​ച്ചു​വേ​ണ​മെ​ന്നും ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

നാ​ട്ടി​ൽ ഒ​രു നി​യ​മ​മു​ണ്ട്. ആ​രും അ​തി​ന് അ​തീ​ത​ര​ല്ല. നി​യ​മ​വും ഭ​ര​ണ​ഘ​ട​ന​യും എ​ല്ലാ​വ​രെ​ക്കാ​ളും മു​ക​ളി​ലാ​ണ്. സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യി​രി​ക്ക​ണം. ഇ​ത് പ​രി​ശോ​ധി​ക്ക​ലാ​ണ് ഗ​വ​ർ​ണ​റു​ടെ ചു​മ​ത​ല. ഗ​വ​ർ​ണ​റു​ടെ ചു​മ​ത​ല എ​ന്താ​ണെ​ന്ന് ഭ​ര​ണ​ഘ​ട​ന വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ധി​കാ​ര​ഘ​ട​ന വ്യ​ക്ത​മാ​ണ്. കോ​ട​തി വി​ധി​ക​ളു​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.