അ​ല​നും താ​ഹ​യും എ​സ്എ​ഫ്ഐ​യെ മ​റ​യാ​ക്കി മാ​വോ​യി​സം പ്ര​ച​രി​പ്പി​ച്ചു: പി. ​ജ​യ​രാ​ജ​ൻ‌
Friday, January 17, 2020 1:53 PM IST
കോ​ഴി​ക്കോ​ട്: എ​സ്എ​ഫ്ഐ​യെ മ​റ​യാ​ക്കി മാ​വോ​യി​സം പ്ര​ച​രി​പ്പി​ച്ച​വ​രാ​ണ് യു​എ​പി​എ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ല​നും താ​ഹ​യു​മെ​ന്ന് സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ൻ. ഇ​രു​വ​ര്‍​ക്കും എ​തി​രെ ചു​മ​ത്തി​യ യു​എ​പി​എ കേ​സ് എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്ത​ത് വെ​റു​തെ അ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​വോ​യി​സ​വും ഇ​സ്‌​ലാ​മി​സ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

അ​ല​നും താ​ഹ​യും എ​സ്എ​ഫ്ഐ​ക്ക​ക​ത്ത് മാ​വോ​യി​സ്റ്റ് ആ​ശ​യ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ് ചെ​യ്ത​ത്. മു​സ്‌​ലിം ചെ​റു​പ്പ​ക്കാ​രാ​യ​ത് കൊ​ണ്ടാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​തെ​ന്ന് പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​ണ്ട്. അ​ത് ശ​രി​യ​ല്ല. ജ​മാ അ​ത്ത് ഇ​സ്‌​ലാ​മി​യും പോ​പ്പു​ല​ർ ഫ്ര​ണ്ടും ഇ​ന്ത്യ​ൻ മാ​വോ​യി​സ​ത്തി​ന്‍റെ ക​വ​ർ സം​ഘ​ട​ന​ക​ളാ​ണ്. മാ​വോ​യി​സ്റ്റു​ക​ളു​ടെ ര​ഹ​സ്യ യോ​ഗ​ത്തി​ൽ ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി, പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കാ​റു​ണ്ടെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.