ബാ​റ്റ്സ്മാ​ന്മാ​ർ ത​ക​ർ​ത്തു, ഇ​നി​യെ​ല്ലാം ബോ​ള​ർ​മാ​രു​ടെ കൈ​യി​ൽ; ഓ​സീ​സ് ല​ക്ഷ്യം 341 റ​ൺ​സ്
Friday, January 17, 2020 5:44 PM IST
രാ​ജ്കോ​ട്ട്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 340 റ​ൺ​സെ​ടു​ത്തു. ടോ​സ് ന​ഷ്ട​പ്പെ​ട്ടി​ട്ടും ബാ​റ്റിം​ഗി​ന​യ​ക്ക​പ്പെ​ട്ട ഇ​ന്ത്യ​യ്ക്കു വേ​ണ്ടി മു​ൻ നി​ര ബാ​റ്റ്സ്മാ​ന്മാ​രെ​ല്ലാം മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ രോ​ഹി​ത് ശ​ർ​മ​യും ശി​ഖ​ർ ധ​വാ​നും ചേ​ർ​ന്ന് 81 റ​ൺ​സ് നേ​ടി ഭേ​ദ​പ്പെ​ട്ട അ​ടി​ത്ത​റ​യൊ​രു​ക്കി.

മി​ക​ച്ച സ്കോ​റി​ലേ​ക്ക് നീ​ങ്ങ​വെ 14ാം ഓ​വ​റി​ന്‍റെ മൂ​ന്നാം പ​ന്തി​ൽ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​രു​ങ്ങി രോ​ഹി​ത് പു​റ​ത്താ​യി. 44 പ​ന്തി​ൽ 42 റ​ൺ​സാ​യി​രു​ന്നു രോ​ഹി​തി​ന്‍റെ സം​ഭാ​വ​ന. പി​ന്നാ​ലെ​യെ​ത്തി​യ നാ​യ​ക​ൻ കോ​ഹ്‌​ലി ധ​വാ​ന് മി​ക​ച പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന് തോ​ന്നി. ധ​വാ​നാ​യി​രു​ന്നു കൂ​ടു​ത​ൽ ആ​ക്ര​മ​ണ​കാ​രി. കോ​ഹ്‌​ലി​യാ​ക​ട്ടെ മോ​ശം പ​ന്തു​ക​ളെ തെ​ര​ഞ്ഞെു​പി​ടി​ച്ച് ആ​ക്ര​മി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്.

ഒ​ടു​വി​ൽ കൂ​ട്ടു​കെ​ട്ട് നൂ​റ് ക​ട​ന്ന​തി​നു പി​ന്നാ​ലെ ധ​വാ​ൻ പു​റ​ത്താ​യി. 90 പ​ന്തി​ൽ 13 ഫോ​റി​ന്‍റെ​യും ഒ​രു സി​ക്സി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ 96 റ​ൺ​സെ​ടു​ത്ത ധ​വാ​ന് നാ​ലു റ​ൺ​സ് അ​ക​ലെ സെ​ഞ്ചു​റി ന​ഷ്ടം. സ്കോ​ർ ബോ​ർ​ഡി​ൽ അ​പ്പോ​വു​ണ്ടാ​യി​രു​ന്ന​ത് 184 റ​ൺ​സ്. പി​ന്നാ​ലെ​യെ​ത്തി​യ ശ്രേ​യ​സ് അ​യ്യ​ർ​ക്കു പ​ക്ഷേ അ​ധി​കം പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. സ്കോ​ർ 198ലെ​ത്തി​യ​പ്പോ​ൾ ഏ​ഴു റ​ൺ​സ് മാ​ത്ര​മെ​ടു​ത്ത അ​യ്യ​ർ പു​റ​ത്ത്.

എ​ന്നാ​ൽ, ഓ​സീ​സി​ന് അ​ധി​ക​മൊ​ന്നും ആ​ഹ്ലാ​ദി​ക്കാ​നു​ണ്ടാ​യി​രു​ന്നി​ല്ലെ. ബാ​റ്റിം​ഗ് ഓ​ഡ​റി​ൽ താ​ഴേ​ക്കി​റ​ങ്ങേ​ണ്ടി വ​ന്നെ​ങ്കി​ലും കെ.​എ​ൽ.​രാ​ഹു​ൽ, ക്യാ​പ്റ്റ​നൊ​പ്പം മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഈ ​കൂ​ട്ടു​കെ​ട്ട് ഓ​സീ​സി​ന് ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ച് മു​ന്നേ​റ​വേ കോ​ഹ്‌​ലി വീ​ണു. സ്കോ​ർ 276 ൽ ​നി​ൽ‌​ക്കെ റി​ച്ചാ​ർ‌​ഡ്സ​ണെ ഉ​യ​ർ​ത്തി​യ​ടി​ക്കാ​ൻ ശ്ര​മി​ച്ച കോ​ഹ്‌​ലി ബൗ​ണ്ട​റി ലൈ​നി​ൽ സ്റ്റാ​ർ​ക്കി​ന്‍റെ കൈ​ക​ളി​ലൊ​തു​ങ്ങു​ക​യാ​യി​രു​ന്നു. പ​ക​ര​മെ​ത്തി​യ മ​നീ​ഷ് പാ​ണ്ഡെ വ​ന്ന​തു​പോ​ല ത​ന്നെ മ​ട​ങ്ങി. ര​ണ്ടു റ​ൺ​സ് മാ​ത്ര​മാ​യി​രു​ന്നു പാ​ണ്ഡെ​യു​ടെ സ​മ്പാ​ദ്യം.

സ്കോ​ർ 338ലെ​ത്തി​യ​പ്പോ​ൾ ഓ​സീ​സ് ബോ​ള​ർ​മാ​രെ ത​ല​ങ്ങും വി​ല​ങ്ങും പാ​യി​ച്ച രാ​ഹു​ലും വീ​ണു. 52 പ​ന്തു മാ​ത്രം നേ​രി​ട്ട രാ​ഹു​ൽ മൂ​ന്ന് കൂ​റ്റ​ൻ സി​ക്സ​റു​ക​ളു​ടെ​യും ആ​റ് ഫോ​റു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ 80 അ​ടി​ച്ചു കൂ​ട്ടി​യ​ത്. ഏ​ഴാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ ര​വീ​ന്ദ്ര ജ​ഡേ​ജ​യും 16 പ​ന്തി​ൽ 20 ര​ൺ​സെ​ടു​ത്ത് സ്കോ​റിം​ഗി​ന് വേ​ഗം കൂ​ട്ടി. മു​ഹ​മ്മ​ദ് ഷ​മി ഒ​രു റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ഓ​ദം സാം​പ മൂ​ന്നും കെ​യ്ൻ റി​ച്ചാ​ർ​ഡ്സ​ൺ ര​ണ്ടും വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.