ഗ​വ​ർ​ണ​റെ ത​ള്ളി സി​പി​ഐ: കേ​ന്ദ്ര​ത്തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഗ​വ​ർ​ണ​റു​ടെ അ​നു​വാ​ദം വേ​ണ്ടെ​ന്ന് കാ​നം
Friday, January 17, 2020 5:57 PM IST
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള പോ​ര് മു​റു​ക​വേ ഗ​വ​ർ​ണ​റെ ത​ള്ളി സി​പി​ഐ​യും. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നാ​ണ് ഗ​വ​ർ​ണ​റു​ടെ വാ​ക്കു​ക​ളെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ കോ​ട​തി​യി​ൽ പോ​കു​ന്ന​തി​ന് ഗ​വ​ർ​ണ​റു​ടെ അ​നു​വാ​ദം വേ​ണ്ടെ​ന്ന് കാ​നം പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ന​ൽ​കു​ന്ന അ​വ​കാ​ശ​മാ​ണ് അ​തെ​ന്നും കാ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ, പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​റ​ഞ്ഞി​രു​ന്നു. കേ​ന്ദ്ര​നി​യ​മ​ത്തി​നെ​തി​രെ കോ​ട​തി​യി​ൽ പോ​കും മു​ൻ​പ് ത​ന്നെ അ​റി​യി​ക്ക​ണ​മെ​ന്നും ച​ട്ട​ങ്ങ​ൾ പ്ര​കാ​രം ഇ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ​യാ​ണ്. റൂ​ൾ​സ് ഓ​ഫ് ബി​സി​ന​സ് ച​ട്ടം പാ​ലി​ക്കാ​ത്ത​തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.