ശ​ബ​രി​മ​ല​യി​ൽ വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്
Friday, January 17, 2020 11:48 PM IST
ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് ക​ഴി​ഞ്ഞി​ട്ടും ശ​ബ​രി​മ​ല​യി​ൽ വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്. ക്യൂ ​കോം​പ്ല​ക്സ് നി​റ​ഞ്ഞ് മ​ര​ക്കൂ​ട്ടം വ​രെ നീ​ളു​ന്ന ക്യൂ​വാ​ണ് ഇ​പ്പോ​ൾ ശ​ബ​രി​മ​ല​യി​ലു​ള്ള​ത്. നാ​ല് മ​ണി​ക്കൂ​റി​ലേ​റെ ക്യൂ ​നി​ന്നാ​ണ് ഭ​ക്ത​ർ ദ​ർ​ശ​നം ന​ട​ത്തി​യ​ത്. വൈ​കി​ട്ട് 11ന് ​ന​ട​യ​ട​ച്ച ശേ​ഷ​വും ഭ​ക്ത​രെ പ​തി​നെ​ട്ടാം​പ​ടി ക​ട​ത്തി​വി​ടു​ക​യാ​ണ്. അ​ങ്ങ​നെ ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മേ മ​ര​ക്കൂ​ട്ടം വ​രെ​യു​ള്ള ക്യൂ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നാ​കൂ എ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഇ​തേ​ത്തു​ട​ർ​ന്ന് പ​മ്പ​യി​ൽ നി​ന്ന് ഭ​ക്ത​രെ സ​ന്നി​ധാ​ന​ത്തേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. മ​ക​ര​വി​ള​ക്കി​ന് 2,000ലേ​റെ പോ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​വ​രെ​ല്ലാം തി​രി​കെ മ​ട​ങ്ങി. നി​ല​വി​ൽ 700ഓ​ളം പോ​ലീ​സു​കാ​ർ മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ഈ ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ പ​ല​രും ശ​ബ​രി​മ​ല‍​യി​ൽ ആ​ദ്യ​മാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​രാ​ണ്. ഇ​ങ്ങ​നെ​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ച​യ​ക്കു​റ​വും തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. സാ​ധാ​ര​ണ​യാ​യി മ​ക​ര​വി​ള​ക്കി​നു ശേ​ഷം ശ​ബ​രി​മ​ല​യി​ൽ തി​ര​ക്ക് കു​റ​യു​ക​യാ​ണ് പ​തി​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.