രാ​ഹു​ലി​നെ ജ​യി​പ്പി​ച്ച​ത് മ​ല​യാ​ളി​ക​ളു​ടെ ദു​ര​ന്തം, ആ​വ​ർ​ത്തി​ക്ക​രു​ത്: രാ​മ​ച​ന്ദ്ര ഗു​ഹ
Saturday, January 18, 2020 9:41 AM IST
കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ ജ​യി​പ്പി​ച്ച​തി​ലൂ​ടെ കേ​ര​ളം വ​ലി​യ ദു​ര​ന്ത​മാ​ണ് കാ​ട്ടി​യ​തെ​ന്ന് ച​രി​ത്ര​കാ​ര​ൻ രാ​മ​ച​ന്ദ്ര ഗു​ഹ. കോ​ഴി​ക്കോ​ട്ട് കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. ക​ഠി​നാ​ധ്വാ​നം ചെ​യ്തു പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തി​യ ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പോ​ലും ഗാ​ന്ധി കു​ടും​ബ​ത്തി​ലെ അ​ഞ്ചാം ത​ല​മു​റ​ക്കാ​ര​നാ​യ രാ​ഹു​ലി​നു ക​ഴി​യി​ല്ലെ​ന്നും ഗു​ഹ പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി​യോ​ട് വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളി​ല്ല. അ​ദ്ദേ​ഹം വ​ള​രെ മാ​ന്യ​നാ​ണ്. ന​ന്നാ​യി പെ​രു​മാ​റു​ന്നു. എ​ന്നാ​ൽ യു​വ ഇ​ന്ത്യ​ക്ക് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചാം ത​ല​മു​റ​ക്കാ​ര​നെ ആ​വ​ശ്യ​മി​ല്ല. കേ​ര​ളം ഇ​ന്ത്യ​ക്കാ​യി വ​ലി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ട്ടു​ള്ള സം​സ്ഥാ​ന​മാ​ണ്. രാ​ഹു​ൽ ഗാ​ന്ധി​യെ ജ​യി​പ്പി​ച്ച​തി​ലൂ​ടെ കേ​ര​ളം വ​ലി​യ മ​ണ്ട​ത്ത​ര​മാ​ണ് കാ​ട്ടി​യ​ത്. 2024-ലും ​അ​ദ്ദേ​ഹ​ത്തെ മ​ല​യാ​ളി​ക​ൾ ജ​യി​പ്പി​ച്ചാ​ൽ ന​രേ​ന്ദ്ര മോ​ദി​ക്ക് അ​ത് സ​ഹാ​യ​ക​മാ​കു​മെ​ന്ന് ഗു​ഹ പ​റ​ഞ്ഞു.

സ്വാ​ത​ന്ത്ര്യ കാ​ല​ത്തെ വ​ലി​യ പാ​ർ​ട്ടി എ​ന്ന നി​ല​യി​ൽ​നി​ന്ന് കു​ടും​ബ​വാ​ഴ്ച​യി​ലേ​ക്കു കോ​ണ്‍​ഗ്ര​സ് അ​ധ​പ​തി​ച്ച​താ​ണ് ഇ​പ്പോ​ഴ​ത്തെ തീ​വ്ര ഹി​ന്ദു​വാ​ദ​ത്തി​നും യു​ദ്ധ​വെ​റി​ക്കും കാ​ര​ണ​മെ​ന്നു ഗു​ഹ കു​റ്റ​പ്പെ​ടു​ത്തി.

ന​രേ​ന്ദ്ര മോ​ദി​യു​ടെ വ​ലി​യ നേ​ട്ടം രാ​ഹു​ൽ ഗാ​ന്ധി​യാ​ണ്. മോ​ദി സ്വ​യം എ​ല്ലാം നേ​ടി​യ​വ​നാ​ണ്. അ​ദ്ദേ​ഹം 15 വ​ർ​ഷം സം​സ്ഥാ​നം ഭ​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് ഭ​ര​ണ പ​രി​ച​യ​മു​ണ്ട്. അ​ദ്ദേ​ഹം ക​ഠി​നാ​ധ്വാ​നി​യാ​ണ്. അ​ദ്ദേ​ഹം യൂ​റോ​പ്പി​ലേ​ക്ക് അ​വ​ധി​യാ​ത്ര ന​ട​ത്താ​റി​ല്ല. രാ​ഹു​ൽ മ​റ്റു കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം വി​ജ​യി​ച്ചാ​ലും കു​ടും​ബ​വാ​ഴ്ച എ​തി​രാ​കും. താ​ൻ ഇ​തു വ​ള​രെ ഗൗ​ര​വ​മാ​യാ​ണു പ​റ​യു​ന്ന​തെ​ന്നും രാ​മ​ച​ന്ദ്ര ഗു​ഹ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.