സ​ർ​ക്കാ​രു​മാ​യു​ണ്ടാ​യ തെ​റ്റി​ദ്ധാ​ര​ണ ഗ​വ​ർ​ണ​ർ വി​വാ​ദ​മാ​ക്കു​ന്നു; വി​മ​ർ​ശി​ച്ച് ദേ​ശാ​ഭി​മാ​നി
Saturday, January 18, 2020 7:23 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ധി​കാ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ച​ട്ട​പ്ര​കാ​ര​വും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യും താ​ൻ ഒ​രു​പ​ടി മു​ക​ളി​ലാ​ണെ​ന്ന് അ​വ​കാ​ശ​വാ​ദം ന​ട​ത്തി​യ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ വി​മ​ർ​ശി​ച്ചു സി​പി​എം മു​ഖ​പ​ത്രം. ദേ​ശാ​ഭി​മാ​നി​യു​ടെ മു​ഖ​പ്ര​സം​ഗ​ത്തി​ലാ​ണു ഗ​വ​ർ​ണ​റെ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ക്കു​ന്ന​ത്.

ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​ദ​വി​യു​ടെ വ​ലി​പ്പം തി​രി​ച്ച​റി​യാ​ത്ത​വി​ധം രാ​ഷ്ട്രീ​യ പ്ര​സ്താ​വ​ങ്ങ​ൾ ന​ട​ത്തി. സ​ർ​ക്കാ​രു​മാ​യു​ണ്ടാ​യ തെ​റ്റി​ദ്ധാ​ര​ണ ഗ​വ​ർ​ണ​ർ വി​വാ​ദ​മാ​ക്കു​ക​യു​മാ​ണ്. രാ​ഷ്ട്രീ​യ നി​യ​മ​ന​മാ​യ ഗ​വ​ർ​ണ​ർ സ്ഥാ​ന​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം മ​ന​സി​ലാ​ക്കാ​തെ സം​സ്ഥാ​ന​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ളെ​ല്ലാം തീ​രു​മാ​നി​ക്കേ​ണ്ട​ത് താ​നാ​ണെ​ന്ന് അ​ദ്ദേ​ഹം തെ​റ്റി​ദ്ധ​രി​ച്ചു​പോ​യ​താ​ണെ​ന്നും മു​ഖ​പ്ര​സം​ഗം പ​രി​ഹ​സി​ച്ചു.

ആ​രും ഭ​ര​ണ​ഘ​ട​ന​യ്ക്ക് അ​തീ​ത​ര​ല്ലെ​ന്നാ​ണ് ഗ​വ​ർ​ണ​ർ ആ​വ​ർ​ത്തി​ക്കു​ന്ന​ത്. ഗ​വ​ർ​ണ​റെ അ​റി​യി​ക്കാ​തെ സു​പ്രീം​കോ​ട​തി​യി​ൽ സ്യൂ​ട്ട് ന​ൽ​കി​യ​താ​ണ് കാ​ര​ണ​മാ​യി അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ തീ​രു​മാ​ന​വും ഗ​വ​ർ​ണ​റെ അ​റി​യി​ക്ക​ണ​മെ​ന്ന് ഭ​ര​ണ​ഘ​ട​ന​യി​ലി​ല്ല. മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ങ്ങ​ൾ അ​റി​യി​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​നാ ബാ​ധ്യ​ത മാ​ത്ര​മേ മു​ഖ്യ​മ​ന്ത്രി​ക്കു​ള്ളൂ. ഗ​വ​ർ​ണ​ർ​ക്ക് സം​സ്ഥാ​ന​ത്തി​ന്‍റെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നേ ക​ഴി​യി​ല്ലെ​ന്നും എ​ഡി​റ്റോ​ഡി​യ​ൽ പ​റ​യു​ന്നു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ സ​ഭാ​പ്ര​മേ​യം നി​യ​മ​പ​ര​മാ​ണ്. ച​ട്ട​ങ്ങ​ളും കീ​ഴ്വ​ഴ​ക്ക​ങ്ങ​ളും അ​നു​സ​രി​ച്ചാ​ണ് അ​ത് പാ​സാ​ക്കി​യ​തും. പ്ര​മേ​യം പാ​സാ​ക്കും​മു​ന്പ് ഗ​വ​ർ​ണ​റെ അ​റി​യി​ക്ക​ണ​മെ​ന്നി​ല്ല. സ​ഭ ചേ​രാ​ൻ സ​ർ​ക്കാ​ർ ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. സ​ഭ വി​ളി​ക്കു​ക​യാ​ണെ​ങ്കി​ൽ ഗ​വ​ർ​ണ​റെ വി​വ​രം അ​റി​യി​ക്കും. അ​തി​നു​മു​ന്പ് സ​മ്മേ​ള​നം വ​രാ​നു​ണ്ടെ​ന്ന് എ​ങ്ങ​നെ പ​റ​യാ​നാ​കു​മെ​ന്നും സി​പി​എം മു​ഖ​പ​ത്രം ചോ​ദി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.