മും​ബൈ കൂ​ടു​ത​ൽ സ​ജീ​വ​മാ​കും; മാ​ളു​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളും ഇ​നി 24 മ​ണി​ക്കൂ​ർ
Saturday, January 18, 2020 7:42 AM IST
മും​ബൈ: മും​ബൈ​യി​ലെ മാ​ളു​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളും ഇ​നി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി തു​ട​ർ​ന്ന നി​യ​ന്ത്ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ മ​ഹാ​രാ​ഷ്ട്ര പ​രി​സ്ഥി​തി, ടൂ​റി​സം മ​ന്ത്രി ആ​ദി​ത്യ താ​ക്ക​റെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ഈ ​മാ​സം 26 അ​ര്‍​ധ​രാ​ത്രി മു​ത​ൽ ന​യം പ്രാ​ബ​ല്യ​ത്തി​ൽ​വ​രും.

ഇ​തോ​ടെ ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, ഭ​ക്ഷ​ണ​ശാ​ല​ക​ൾ, മ​ൾ​ട്ടി​പ്ല​ക്സു​ക​ൾ, ഷോ​പ്പിം​ഗ് പ്ലാ​സ​ക​ൾ എ​ന്നി​വ​യൊ​ക്കെ ഇ​നി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും. എ​ന്നാ​ൽ റെ​സി​ഡ​ൻ​ഷ​ൽ മേ​ഖ​ല​ക​ളി​ലെ നി​യ​ന്ത്ര​ണം തു​ട​രും. ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്ന​ത്. പാ​ർ​ക്കിം​ഗ് മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടെ സി​സി​ടി​വി എ​ന്നി​ങ്ങ​നെ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

സ​ർ​ക്കാ​ർ നീ​ക്ക​ത്തെ ബ്രി​ഹ​ൻ മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ സ്വാ​ഗ​തം ചെ​യ്തു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ൾ തു​റ​ക്കു​മെ​ന്നും ഇ​തു കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ തു​റ​ന്നു​ന​ൽ​കു​മെ​ന്നും ബി​എം​സി ക​മ്മീ​ഷ​ണ​ർ പ്ര​വീ​ണ്‍ പ്ര​ദേ​ശി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.