ക​ണ്ണ​ൻ ഗോ​പി​നാ​ഥ് വീ​ണ്ടും യു​പി പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ
Saturday, January 18, 2020 3:02 PM IST
അ​ല​ഹ​ബാ​ദ്: ജ​മ്മു കാ​ഷ്മീ​രി​ന്‍റെ സ്വ​ത​ന്ത്ര പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ഐ​എ​എ​സ് പ​ദ​വി ഉ​പേ​ക്ഷി​ച്ച് ശ്ര​ദ്ധ നേ​ടി​യ മ​ല​യാ​ളി ക​ണ്ണ​ൻ ഗോ​പി​നാ​ഥ​നെ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് വീ​ണ്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ല​ഹ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സി​എ​എ, എ​ൻ​ആ​ർ​സി, എ​ൻ​പി​ആ​ർ എ​ന്നി​വ​യ്ക്കെ​തി​രേ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് ന​ട​പ​ടി. അ​തേ​സ​മ​യം, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളൊ​ന്നും പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ൽ ക​ണ്ണ​നും അ​ണി​നി​ര​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.