മ​ത​ത്തി​ന്‍റെ പേ​രി​ൽ രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് കോ​ൺ​ഗ്ര​സെ​ന്ന് ബി​ജെ​പി
Saturday, January 18, 2020 6:32 PM IST
ബം​ഗ​ളൂ​രു: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​വു​മാ​യി ബി​ജെ​പി. മ​ത​ത്തി​ന്‍റെ പേ​രു പ​റ​ഞ്ഞ് രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് കോ​ൺ​ഗ്ര​സാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​മി​ത് ഷാ ​കു​റ്റ​പ്പെ​ടു​ത്തി. ക​ർ​ണാ​ട​ക​യി​ലെ ഹു​ബ്ബ​ള്ളി​യി​ൽ നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ച് ന​ട​ത്തി​യ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്ക​വേ​യാ​ണ് ഷാ ​കോ​ൺ​ഗ്ര​സി​നെ​തി​രാ​യ വി​മ​ർ​ശ​നം തു​ട​ർ​ന്ന​ത്.

കോ​ൺ​ഗ്ര​സും ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ‌​ട്ടി​ക​ളും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും ജെ​ഡി​എ​സും എ​സ്പി​യും ബി​എ​സ്പി​യു​മെ​ല്ലാം വോ​ട്ട് ബാ​ങ്ക് ല​ക്ഷ്യം വ​ച്ചാ​ണ് സി​എ​എ​യെ വി​മ​ർ​ശി​ക്കു​ന്ന​തെ​ന്നും ഷാ ​കൂ​ട്ടി​ച്ചേ​ർ‌​ത്തു. ബി​ജെ​പി അ​ധ്യ​ക്ഷൻ ജെ.​പി.​ന​ദ്ദ​യും കോ​ൺ​ഗ്ര​സി​നെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു. എ​ന്താ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന്‍റെ പ്ര​സ്ന​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ന​ദ്ദ ആ​വ​ശ്യ​പ്പെ​ട്ടു.

പൗ​ര​ത്വ നി​യ​മ​ത്തേ​ക്കു​റി​ച്ച് പ​ത്തു​വ​രി​യെ​ങ്കി​ലും തെ​റ്റാ​തെ, ആ​ധി​കാ​രി​ക​മാ​യി പ​റ​യാ​ൻ താ​ൻ കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും ന​ദ്ദ കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ന്മാ​ർ​ക്ക് ആ​ർ​ക്കും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തേ​ക്കു​റി​ച്ച് ഒ​ന്നു​മ​റി​യി​ല്ലെ​ന്നും ബു​ദ്ധി​യും വി​വ​ര​വു​മു​ള്ള നേ​താ​ക്ക​ന്മാ​ർ കു​റ​വാ​ണെ​ന്ന​ത് അ​വ​രു​ടെ ദൗ​ർ​ഭാ​ഗ്യ​മാ​ണെ​ന്നും ന​ദ്ദ പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.