ഡ​ൽ​ഹി​യി​ൽ 54 സീ​റ്റു​ക​ളി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്
Saturday, January 18, 2020 9:18 PM IST
ന്യൂ​ഡ​ൽ​ഹി: ജ​നു​വ​രി എ​ട്ടി​നാ​രം​ഭ​ഇ​ക്കു​ന്ന ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്ത് വി​ട്ട് കോ​ൺ​ഗ്ര​സ്. ആ​കെ​യു​ള്ള 70ൽ 54 ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് കോ​ൺ​ഗ്ര​സ് ഇ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. ആം​ആ​ദ്മി വി​ട്ടു​വ​ന്ന അ​ൽ​ക ലാം​ബ ചാ​ന്ദ്‌​നി ചൗ​ക്കി​ലും, ആ​ദ​ർ​ശ് ശാ​സ്ത്രി അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​വി​ലെ മ​ണ്ഡ​ല​മാ​യ ദ്വാ​ര​ക​യി​ലും മ​ത്സ​രി​ക്കും.

ബാ​ക്കി​സ്ഥാ​നാ​ർ​ഥി​ക​ളെ എ​ത്ര​യും വേ​ഗം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ, ബി​ജെ​പി 57 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ​യും ആം​ആ​ദ്മി 70 സീ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ​യും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ജ​ന​വി​ധി തേ​ടു​ന്ന ന്യൂ​ഡ​ൽ​ഹി സീ​റ്റി​ലേ​ക്ക് ഇ​രു പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.